#WayanadLandslide | വയനാട് ഉരുൾപൊട്ടൽ; തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന ഫലം ഇന്ന്

#WayanadLandslide | വയനാട് ഉരുൾപൊട്ടൽ; തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന ഫലം ഇന്ന്
Aug 12, 2024 08:32 AM | By VIPIN P V

കൽപറ്റ: (truevisionnews.com) മുണ്ടക്കൈ ഉരുൾപൊട്ടലിൽ ലഭിച്ച തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഇന്ന് അറിയാം.

പരിശോധന ഫലങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചുതുടങ്ങിയിരുന്നു. ഇന്ന് മുതൽ ഫലം പരസ്യപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ കഴിഞ്ഞയാഴ്ച അടക്കംചെയ്തിരുന്നു. ഓരോ കുഴിമാടത്തിനും പ്രത്യേകം നമ്പർ നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്ന ബന്ധുക്കളുടെ ഡി.എൻ.എ പരിശോധനക്ക് സാംപിളുകൾ നേരത്തെ എടുത്തിരുന്നു.

ഇന്ന് വരുന്ന ഫലങ്ങളും ബന്ധുക്കളുടെ ഫലങ്ങളും ഒത്തുനോക്കിയാണ് മരിച്ചവരെ തിരിച്ചറിയുക. ഇന്നലെ നടന്ന ജനകീയ തിരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങളാണ് മേഖലയിൽ നിന്ന് ലഭിച്ചത്.

അ​ട്ട​മ​ല​യി​ൽ​നി​ന്ന് അ​സ്ഥി​യും ക​ണ്ടെ​ത്തി. തി​ര​ച്ചി​ൽ ഇന്നും തു​ട​രും. ഞാ​യ​റാ​ഴ്ച ക​​ണ്ടെ​ത്തി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യാ​നാ​യി​രുന്നില്ല. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തോ​ളി​ൽ ചു​മ​ന്ന് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ മു​ണ്ട​​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തി. ബെ​യ്‍ലി പാ​ലം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ 229 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. 178 പേ​രെ തി​രി​ച്ച​റി​ഞ്ഞു.

തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ ചാ​ലി​യാ​ർ പു​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തും. മു​ണ്ടേ​രി ഫാം ​മു​ത​ൽ പ​ര​പ്പ​ൻ​പാ​റ വ​രെ​യു​ള്ള അ​ഞ്ചു കി.​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​യി​രി​ക്കു​മി​ത്.

എ​ൻ.​ഡി.​ആ​ർ.​എ​ഫ്, അ​ഗ്നി​ര​ക്ഷ​സേ​ന, സി​വി​ൽ ഡി​ഫ​ൻ​സ്, പൊ​ലീ​സ്, വ​നം​വ​കു​പ്പ് എ​ന്നീ സേ​ന​ക​ൾ അ​ട​ങ്ങു​ന്ന 60 അം​ഗ സം​ഘ​മാ​ണ് പ​​ങ്കെ​ടു​ക്കു​ക. വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മാ​യ​തി​നാ​ൽ ചാ​ലി​യാ​ർ പു​ഴ​യു​ടെ ഈ ​ഭാ​ഗ​ത്തെ തി​ര​ച്ചി​ലി​ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ അ​നു​വ​ദി​ക്കി​ല്ല.

വ​ന​മേ​ഖ​ല​യാ​യ പാ​ണ​ൻ​കാ​യ​ത്തി​ൽ 10 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 50 അം​ഗ സം​ഘ​മാ​യി​രി​ക്കും തി​ര​ച്ചി​ൽ ന​ട​ത്തു​ക.

#WayanadLandslide #DNA #test #results #unidentified #bodies #today

Next TV

Related Stories
#stabbed | ആശുപത്രിയിൽ വെച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു

Nov 23, 2024 06:56 AM

#stabbed | ആശുപത്രിയിൽ വെച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു

സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂടി തടഞ്ഞു നിർത്തി പൊലീസിന്...

Read More >>
#CKrishnaKumar | ‘സൂര്യനുദിക്കും, താമരവിരിയും’; ബിജെപിക്ക് കേരളത്തിൽ നിന്ന് എംഎൽഎയുണ്ടാകുമെന്ന് സി. കൃഷ്ണകുമാർ

Nov 23, 2024 06:50 AM

#CKrishnaKumar | ‘സൂര്യനുദിക്കും, താമരവിരിയും’; ബിജെപിക്ക് കേരളത്തിൽ നിന്ന് എംഎൽഎയുണ്ടാകുമെന്ന് സി. കൃഷ്ണകുമാർ

കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ വിജയിച്ച് കഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍...

Read More >>
#Beat | കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ

Nov 23, 2024 06:29 AM

#Beat | കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; പ്രതികൾ പിടിയിൽ

വണ്ടൂർ സ്വദേശി സാബിർ, വാണിയമ്പലം സ്വദേശി അസീം എന്നിവരെയാണ് താമരശേരി പൊലീസ്...

Read More >>
#PoliceCase | മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍; വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി

Nov 23, 2024 06:22 AM

#PoliceCase | മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍; വര്‍ഷങ്ങളായി പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതി

ഇവര്‍ ഇതിനുള്ള മരുന്ന് കഴിച്ച് മയങ്ങിക്കിടക്കുമ്പോഴാണ് വര്‍ഷങ്ങളായി അച്ചന്‍ കുട്ടികളെ ദുരുപയോഗം...

Read More >>
#Bull | അറവുശാലയിലെത്തിച്ച കാള വിരണ്ടോടി: സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടു, 67-കാരന് പരിക്ക്

Nov 23, 2024 06:07 AM

#Bull | അറവുശാലയിലെത്തിച്ച കാള വിരണ്ടോടി: സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടു, 67-കാരന് പരിക്ക്

പൂതക്കുഴിയിൽ അറവുശാലയിൽ കൊണ്ടുവന്ന കാളയാണ് വിരണ്ട്...

Read More >>
#byelection | ചങ്കിടിപ്പോടെ മുന്നണികൾ; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Nov 23, 2024 06:00 AM

#byelection | ചങ്കിടിപ്പോടെ മുന്നണികൾ; വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

കാരണം പോളിംഗ് ശതമാനത്തിലെ കുറവാണ്. എട്ട് ശതമാനത്തോളം വോട്ടുകളാണ് കഴിഞ്ഞ തവണത്തെക്കാൾ...

Read More >>
Top Stories