#parisolympics | വിട പാരിസ്; ഇനി ഒളിംപിക്സ് ദീപം ലോസ് ആഞ്ജലിസിലേക്ക്

#parisolympics | വിട പാരിസ്; ഇനി ഒളിംപിക്സ് ദീപം ലോസ് ആഞ്ജലിസിലേക്ക്
Aug 12, 2024 06:54 AM | By Jain Rosviya

പാരിസ്: (truevisionnews.com)ലോക കായിക മാമാങ്കത്തിന് കൊടിയിറങ്ങി. ഉദ്ഘാടന ചടങ്ങുമുതല്‍ പാരിസ് ലോകത്തെ വിസ്മയിപ്പിച്ചു തുടങ്ങിയിരുന്നു.

പതിനഞ്ച് പകലിരവുകള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെച്ച പാരിസിന്റെ വിസ്മയങ്ങള്‍ വര്‍ണാഭവും താരനിബിഡവുമായ ആഘോഷരാവില്‍ അവസാനമായിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള താരങ്ങളുടെ പരേഡിന് ശേഷം ഒളിംപിക് പതാക അടുത്ത ഒളിംപിക്‌സിന് വേദിയാകുന്ന ലോസ് ആഞ്ജലിസിന് കൈമാറുന്നതോടെ ഇനി നാല് വര്‍ഷങ്ങളുടെ ദൂരമെണ്ണിയുള്ള കായികലോകത്തിന്റെ കാത്തിരിപ്പ്.

നീരജ് ചോപ്ര ഇത്തവണയും നിരാശപ്പെടുത്തിയില്ല. ടോക്കിയോക്ക് പിന്നാലെ പാരിസിലും ജാവലിന്‍ ത്രോയില്‍ നീരജ് മെഡല്‍ നേട്ടം ആവര്‍ത്തിച്ചു.

എന്നാല്‍ കഴിഞ്ഞ തവണത്തെ സ്വര്‍ണ്ണ നേട്ടം ഇത്തവണ വെള്ളിയിലൊതുങ്ങിയതുമാത്രമാണ് നിരാശയായത്. ഷൂട്ടിങ് റേഞ്ചിലായിരുന്നു ഇന്ത്യയുടെ മിന്നും പ്രകടനം.

ഷൂട്ടിങ്ങില്‍ മാത്രം ആകെ മൂന്ന് മെഡലുകള്‍ ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞു. മനു ഭാക്കര്‍ ഇരട്ടവെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായി.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലും സരബ് ജ്യോത് സിംഗിനൊപ്പം മിക്സഡ് വിഭാഗത്തിലുമാണ് മനുവിന്റെ വെങ്കലനേട്ടം. സ്വപ്നില്‍ കുസാലെയിലൂടെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍.

ഹോക്കി ടീം ടോക്കിയോ ഒളിംപിക്‌സിലെ വെങ്കലമെഡല്‍ പാരിസിലും നിലനിര്‍ത്തി.ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷിന് വെങ്കലനേട്ടത്തോടെ വിരമിക്കാനായി.

ഗുസ്തിയില്‍ അമന്‍ സെഹ്റാവത്ത് വെങ്കലം നേടിയെടുത്തപ്പോള്‍ വിനേഷ് ഫോഗട്ട് ഇന്ത്യയുടെ കണ്ണീരായി മാറി. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത നീക്കി വെള്ളി മെഡല്‍ അനുവദിച്ചാല്‍ ഇന്ത്യയ്ക്ക് സര്‍വ്വകാല റെക്കോര്‍ഡിനൊപ്പം എത്താം.

പാരിസില്‍ ആറ് മെഡലുകളാണ് ഇന്ത്യയ്ക്ക് കൈയ്യെത്തും ദൂരത്തുനിന്ന് നഷ്ടമായത്. ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റളില്‍ മനു ഭാക്കറിന് മെഡല്‍ നേടാനാവാതെ പോയപ്പോള്‍ ഹാട്രിക് മെഡലെന്ന ചരിത്രനേട്ടവും നഷ്ടമായി.

ബാഡ്മിന്റണല്‍ ലക്ഷ്യ സെന്‍, 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ അര്‍ജുന്‍ ബബുത, ആര്‍ച്ചറിയില്‍ മിക്സഡ് ടീം, ഭാരോദ്വഹനത്തില്‍ മീരാഭായ് ചനു, ഷൂട്ടിങ് സ്‌കീറ്റില്‍ അനന്ദ് മഹേശ്വരി സഖ്യം എന്നിവര്‍ നാലാം സ്ഥാനത്തായി.

#paris #olympics #2024 #closing #ceremony

Next TV

Related Stories
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

Sep 15, 2024 12:29 PM

#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ്...

Read More >>
#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

Sep 14, 2024 09:58 PM

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം...

Read More >>
#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

Sep 14, 2024 04:19 PM

#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

കഴിഞ്ഞൊരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ബാറ്റിങ്ങിന്‍റെ കരുത്താണ് വിഷ്ണു വിനോദ്. 2014-15 സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്‍റിലൂടെ...

Read More >>
#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

Sep 14, 2024 03:07 PM

#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

മൊ​റോ​ക്ക​ൻ മു​ൻ​നി​ര താ​രം നേ​ഹ സ​ദോ​യി, സ്പാ​നി​ഷ് ഫോ​ർ​വേ​ഡ് ജീ​സ​സ് ജി​മി​നെ​സ്, ഫ്ര​ഞ്ച് പ്ര​തി​രോ​ധ താ​രം അ​ല​ക്സാ​ണ്ട​ർ കോ​ഫ്...

Read More >>
Top Stories