#BombAttack | മുൻ എംഎൽഎയുടെ വീടിന് നേരെ ബോംബേറ്; ഭാര്യ കൊല്ലപ്പെട്ടു

#BombAttack | മുൻ എംഎൽഎയുടെ വീടിന് നേരെ ബോംബേറ്; ഭാര്യ കൊല്ലപ്പെട്ടു
Aug 11, 2024 12:53 PM | By VIPIN P V

ഇംഫാൽ: (truevisionnews.com) മണിപ്പൂരിലെ കാങ്പോപി ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു.

സൈകുൽ മുൻ എംഎൽഎ യാംതോങ് ഹാക്കിപ്പിൻ്റെ വീടിന് നേരെയാണ് ബോംബ് സ്ഫോട ഉണ്ടായത്.

സ്ഫോടനത്തിൽ പരിക്കേറ്റ ഹാക്കിപ്പിൻ്റെ ഭാര്യ സപം ചാരുബാല സൈകുലിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

സ്ഫോടനം നടക്കുമ്പോൾ ഹാക്കിപ്പ് വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. 64 കാരനായ യാംതോംഗ് ഹാക്കിപ് സൈകുലിൽ നിന്ന് രണ്ട് തവണ എംഎൽഎയായി വിജയിച്ചിട്ടുണ്ട്.

2012ലും 2017ലും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു മത്സരിച്ച അദ്ദേഹം 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചേക്കേറി.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

അടുത്തിടെ സ്വത്ത് വിഹിതവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

#ExMLA #house #bombarded #wife #killed

Next TV

Related Stories
യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി

Apr 29, 2025 10:21 PM

യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി

യു.പിയിൽ മദ്റസകൾക്കും പള്ളികൾക്കും എതിരെ നടപടി ...

Read More >>
'ഇതല്ല എന്റെയാൾ';  ചിരിയോടെ വേദിയിലേക്ക് വന്ന വധു വരനെ കണ്ടതോടെ അലറിക്കരഞ്ഞു; ഒടുവിൽ സംഭവിച്ചത്!

Apr 29, 2025 02:16 PM

'ഇതല്ല എന്റെയാൾ'; ചിരിയോടെ വേദിയിലേക്ക് വന്ന വധു വരനെ കണ്ടതോടെ അലറിക്കരഞ്ഞു; ഒടുവിൽ സംഭവിച്ചത്!

ഉത്തര്‍ പ്രദേശിൽ വിവാഹത്തിന് വരനെ മാറി, അലറിക്കരഞ്ഞ് വധു...

Read More >>
Top Stories