#MamataBanerjee | 'വേണ്ടിവന്നാൽ തൂക്കിലേറ്റും'; വനിതാ ഡോക്ടറെ ആശുപത്രിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത ബാനർജി

#MamataBanerjee | 'വേണ്ടിവന്നാൽ തൂക്കിലേറ്റും'; വനിതാ ഡോക്ടറെ ആശുപത്രിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത ബാനർജി
Aug 10, 2024 08:06 PM | By VIPIN P V

കൊൽക്കത്ത: (truevisionnews.com) കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി ട്രെയിനിയായ വനിതാ ഡോക്ടറെ ബലാത്സം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

കേസിൽ പ്രതികളായവരെ വേണ്ടിവന്നാൽ തൂക്കിലേറ്റുമെന്ന് മമത പറഞ്ഞു. അന്വേഷണം ഊർജ്ജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കേസ് അതിവേഗ കോടതി പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ടതായും, പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മമത പറഞ്ഞു.

വേദനാജനകവും ദൗർഭാഗ്യകരവുമായ സംഭവമാണ് നടന്നത്. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബവുമായി സംസാരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.

മെഡിക്കൽ കോളേജിൽ നടന്ന ക്രൂരതിയിൽ സർക്കാരിനെന്ന പോലെ ആശുപത്രി സൂപ്രണ്ടിനും ഉത്തരവാദിത്വമുണ്ട്. ഏതെങ്കിലും ഭാഗത്ത് അനാസ്ഥയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യവും അന്വേഷിക്കും.

സർക്കാരിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ലെങ്കിൽ അന്വേഷണത്തിന് മറ്റ് ഏജൻസികളെ സമീപിക്കുന്നതിൽ വിരോധമില്ലെന്നും സമ​ഗ്രമായ അന്വേഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മമത ബാനർജി വ്യക്തമാക്കി വ്യാഴാഴ്ച രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ വെള്ളിയാഴ്ച പുലർച്ചയോടെയാണ് ക്രൂര ബലാത്സംഗത്തിന് ഇരയയായി മരിച്ചനിലയിൽ കണ്ടെത്തിയത്.

മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ ആണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം വസ്ത്രങ്ങൾ കീറി അർദ്ധനഗ്നയായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മെഡിക്കൽ കോളേജിന് പുറത്തുള്ളയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇയാളുടെ പ്രവർത്തികൾ വളരെ സംശയം ഉളവാക്കുന്നതാണെന്നും മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഇയാൾ എത്തിയിരുന്നുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.

സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തമൊഴുകുന്ന നിലയിലും ശരീരത്തിലുടനീളം മുറിവുകളോടെയുമാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്.

ക്രൂരമായ ലൈംഗികമായ പീഡനത്തിന് ട്രെയിനി ഡോക്ടർ ഇരയായെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പുറത്ത് വന്നിട്ടുള്ള വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച് ഡോക്ടറുടെ കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളേറ്റിട്ടുണ്ട്.

കഴുത്തിലെ എല്ലുകൾ ഒടിഞ്ഞ നിലയിലാണ് ഉള്ളത്. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പൊലീസ് വിശദമാക്കുന്നത്.

#Hanging #necessary #MamataBanerjee #case #woman #doctor #raped #killed #hospital

Next TV

Related Stories
#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Dec 22, 2024 08:44 AM

#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം...

Read More >>
#Accident | പഞ്ചാബിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

Dec 22, 2024 06:55 AM

#Accident | പഞ്ചാബിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

പഞ്ചാബിൽ ആറുനില കെട്ടിടം തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാൾ മരിച്ചു....

Read More >>
#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌  ക്ഷേത്ര ഭാരവാഹികൾ

Dec 21, 2024 09:12 PM

#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌ ക്ഷേത്ര ഭാരവാഹികൾ

ഇവരുടെ ഇടപെടലിൽ ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നു....

Read More >>
#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

Dec 21, 2024 08:41 PM

#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

രണ്ടുപേരും തിരിച്ചുപോകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ വിദ്യാർഥിനിയെ ഫുർഖാൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന്...

Read More >>
#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

Dec 21, 2024 07:51 PM

#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ കുൽദീപ് ദില്ലിയിൽ നിന്നും മുങ്ങി....

Read More >>
Top Stories