കൽപ്പറ്റ: (truevisionnews.com) സൺറൈസ് വാലിയിൽ പ്രദേശവാസികളായ രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിനിടെ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്തു.
മൂന്ന് മൃതദേഹങ്ങളും ഒരു മൃതദേഹ ഭാഗവും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പരപ്പൻപാറ വനമേഖലയിൽ നിന്ന് മൃതദേഹം പുറത്തെത്തിക്കാൻ വൈകുന്നുവെന്ന് പരാതി ഉയർന്നിരുന്നു.
സൺ റൈസ് വാലിക്ക് സമീപമുള്ള വനമേഖലയിലെ നദി കരയിൽ ഇന്നലെ തിരച്ചിൽ നടത്തുന്നതിനിടെയാണ് പരപ്പൻപാറയിൽ മൂന്ന് മൃതദേഹങ്ങളും ഒരു മൃതദേഹഭാഗവും പ്രദേശവാസികൾ കണ്ടെത്തിയത് ചെങ്കുത്തായ വനമേഖലയിലൂടെ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കുന്നത് ദുഷ്‌കരമായിരുന്നു.
മൃതദേഹം അഴുകിയതിനാൽ പിപിഇ കിറ്റ് ഇല്ലാതെ കൊണ്ടുപോകുന്നത് പ്രതിസന്ധി സൃഷ്‌ടിച്ചുവെന്ന് രക്ഷാപ്രവർത്തകൻ അലി പ്രതികരിച്ചു.
ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്ത മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. നാളെ മൃതദേഹങ്ങൾ സംസ്കരിക്കും.
#Three #bodies #One #bodypart #found #Sunris Valleyairlifted #Transferred #hospital