#iphone16 | ഐഫോണ്‍ 16 സിരീസ് പുറത്തിറക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു; ഡിസ്പ്ലെകളുടെ നിര്‍മാണം വര്‍ധിപ്പിച്ചു- റിപ്പോര്‍ട്ട്

#iphone16 | ഐഫോണ്‍ 16 സിരീസ് പുറത്തിറക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു; ഡിസ്പ്ലെകളുടെ നിര്‍മാണം വര്‍ധിപ്പിച്ചു- റിപ്പോര്‍ട്ട്
Aug 10, 2024 02:32 PM | By Susmitha Surendran

കാലിഫോര്‍ണിയ: (truevisionnews.com)  ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങുന്നതായി കാത്തിരിക്കുകയാണ് ആപ്പിള്‍ പ്രേമികള്‍.

സെപ്റ്റംബര്‍ മാസം തന്നെ ഐഫോണ്‍ 16 പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. അഭ്യൂഹങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി ഐഫോണ്‍ 16 സിരീസിന്‍റെ ഡിസ്‌പ്ലെ പാനലിന്‍റെ വലിയ തോതിലുള്ള നിര്‍മാണം ആരംഭിച്ചു എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രണ്ട് മുന്‍നിര കമ്പനികളാണ് ഈ ഡിസ്‌പ്ലെകള്‍ ആപ്പിളിനായി നിര്‍മിക്കുന്നത്.

ഐഫോണുകള്‍ക്കുള്ള ഒഎല്‍ഇഡി ഡിസ്‌പ്ലെകള്‍ സാംസങ് ഡിസ്‌പ്ലെയും എല്‍ജി ഡിസ്‌പ്ലെയുമാണ് നിര്‍മിക്കുന്നത് എന്നാണ് ഒരു ദക്ഷിണ കൊറിയന്‍ മാധ്യമത്തിന്‍റെ വാര്‍ത്ത എന്ന് ഗാഡ്‌ജറ്റ്സ് 360 റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച് ആപ്പിള്‍ 16 സിരീസിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകും എന്ന് മുന്‍കൂട്ടി കണ്ട് ധാരാളം ഡിസ്‌പ്ലെകള്‍ നിര്‍മിക്കാനാണ് ഇരു കമ്പനികള്‍ക്കും ആപ്പിള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതോടെ സാംസങ് ഡിസ്‌പ്ലെയും എല്‍ജി ഡിസ്‌പ്ലെയും ഒഎല്‍ഇ‍ഡി ഡിസ്‌പ്ലെകളുടെ നിര്‍മാണം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസമായിരുന്നു ഈ ഡിസ്‌പ്ലെകളുടെ നിര്‍മാണം ആരംഭിച്ചത്.

എഐ ഫീച്ചറുകള്‍ (ആപ്പിള്‍ ഇന്‍റലിജന്‍സ്) വരുന്നതോടെ ഐഫോണ്‍ 16ന് കൂടുതല്‍ ആവശ്യക്കാരുണ്ടാകും എന്ന് ആപ്പിള്‍ പ്രതീക്ഷിക്കുന്നു.

എട്ട് കോടി ഡിസ്‌പ്ലെ പാനലുകള്‍ നിര്‍മിക്കാനാണ് സാംസങ് ഡിസ‌്‌പ്ലെയോട് ആപ്പിള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം 4.3 കോടി ഡിസ്‌പ്ലെകള്‍ നിര്‍മാക്കാനാണ് എല്‍ജി ഡിസ്പ്ലെയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഈ രണ്ട് കമ്പനികളായിരുന്നു ഐഫോണുകള്‍ക്കായി ഡിസ്‌പ്ലെകള്‍ നിര്‍മിച്ചിരുന്നത്. ഇത്തവണ കൂടുതല്‍ ഗുണം കിട്ടുക എല്‍ജി ഡിസ്പ്ലെക്കായിരിക്കും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കോടി ഡിസ്പ്ലെകള്‍ അധികം നിര്‍മിക്കാനുള്ള കരാറാണ് എല്‍ജി ഡിസ്പ്ലെക്ക് ലഭിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

#Apple #launch #iPhone #16 #series #Increased #production #displays #report

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories