#iphone15 | ഐഫോണ്‍ 14നേക്കാള്‍ വിലക്കുറവ്; ഐഫോണ്‍ 15 വെറും 31,105 രൂപയ്ക്ക് വേണോ?

#iphone15 | ഐഫോണ്‍ 14നേക്കാള്‍ വിലക്കുറവ്; ഐഫോണ്‍ 15 വെറും 31,105 രൂപയ്ക്ക് വേണോ?
Aug 10, 2024 02:14 PM | By Susmitha Surendran

(truevisionnews.com)  ഐഫോണ്‍ 16 സിരീസ് ഇറങ്ങുന്നതിന് മുന്നോടിയായി മുന്‍ മോഡലുകള്‍ക്ക് വില കുറയ്ക്കുകയാണ് ആപ്പിള്‍ കമ്പനി.

ഇത് പ്രകാരം അടുത്തിടെ നിരവധി ഓഫറുകളാണ് ഐഫോണ്‍ 14, 15 സിരീസുകളിലെ മോഡലുകള്‍ക്ക് വന്നത്. ഇപ്പോല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ ഐഫോണ്‍ 15ന് ഗംഭീരനൊരു ഓഫര്‍ വന്നിരിക്കുന്നു.

ആപ്പിളിന്‍റെ ഐഫോണ്‍ 15 വെറും 31,105 രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് ആമസോണിന്‍റെ വാഗ്ദാനം. പ്രത്യേക എക്‌സ്ചേഞ്ച് ഓഫറിലൂടെയാണിത്.

ഇതോടെ ഐഫോണ്‍ 14നേക്കാള്‍ വിലക്കുറവ് ഐഫോണ്‍ 15ന് ലഭിക്കും. ഐഫോണ്‍ 15ന്‍റെ 128 ജിബി സ്റ്റോറേജ് ബ്ലൂ വേരിയന്‍റിന് 79,900 രൂപയാണ് ഇന്ത്യയിലെ യഥാര്‍ഥ വില.

11 ശതമാനം ഡിസ്‌കൗണ്ട് വരുമ്പോള്‍ 70,900 രൂപയായി ഐഫോണ്‍ 15ന്‍റെ വില കുറയും. നല്ല കണ്ടീഷനിലുള്ള നിങ്ങളുടെ പഴയ ഐഫോണ്‍ 14 എക്‌സ്ചേഞ്ച് ചെയ്‌താല്‍ 34650 രൂപയിലേക്ക് ഐഫോണ്‍ 15ന്‍റെ വില കൂടുതല്‍ താഴ്ത്താം.

ഇതിന് പുറമെ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്, ആമസോണ്‍ പേ ഉപയോക്താക്കള്‍ക്ക് 3545 രൂപയുടെ പ്രത്യേക ഡിസ്‌കൗണ്ട് കൂടിയുണ്ട്.

ഇതോടെയാണ് ഐഫോണ്‍ 15 128 ജിബി സ്റ്റോറേജ് ബ്ലൂ വേരിയന്‍റിന്‍റെ വില 31,105 രൂപയായി കുറയുന്നത്. മികച്ച ക്യാമറയും പെര്‍ഫോര്‍മന്‍സും പുത്തന്‍ ഫീച്ചറുകളുമായി ആകര്‍ഷകമാണ് ഐഫോണ്‍ 15.

ഫോണിന്‍റെ പിന്‍ഭാഗത്തെ പ്രധാന ക്യാമറ 48 എംപിയുടെതാണ്. 12 എംപി അള്‍ട്രാ വൈഡ്, 12 എംപി 2x ടെലിഫോട്ടോ, 12 എംപി മുന്‍ ക്യാമറ എന്നിവയാണ് മറ്റ് ക്യാമറ ഫീച്ചറുകള്‍.

യുഎസ്‌ബി സി പോര്‍ട്ട്, പുതിയ ചിപ്‌സെറ്റ്, 6.1 ഇഞ്ച് ഡിസ്‌പ്ലെ, ഐപി68 റേറ്റിംഗ് എന്നിവയും ഉള്‍പ്പെടുന്ന ഐഫോണ്‍ 15 ആപ്പിള്‍ 2023ലാണ് പുറത്തിറക്കിയത്.

#Cheaper #iPhone14 #Want #iPhone #15 #just #Rs31,105?

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories