#Devika | ദേവിക അല്‍പം ഹെവിയാണ്; 20-ാം വയസില്‍ ലോറിയുടെ വളയം പിടിച്ചൊരു പെണ്‍കുട്ടി

#Devika | ദേവിക അല്‍പം ഹെവിയാണ്; 20-ാം വയസില്‍ ലോറിയുടെ വളയം പിടിച്ചൊരു പെണ്‍കുട്ടി
Aug 10, 2024 09:20 AM | By ADITHYA. NP

എടപ്പാള്‍:(www.truevisionnews.com) വാഹനം ഹെവിയാണെങ്കിലും ദേവികയ്ക്കിത് സിമ്പിളാണ്. 20-ാം വയസ്സില്‍ ആറുചക്രമുള്ള വലിയ ചരക്കുലോറി ഓടിച്ചാണ് ഈ മിടുക്കി ശ്രദ്ധയാകര്‍ഷിക്കുന്നത്.

യാത്ര വയനാട്ടിലേക്കാണ്. ദുരന്തബാധിതര്‍ക്കുള്ള ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സഹായവുമായാണ് പോകുന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി സൊസൈറ്റി ശേഖരിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന ഗൃഹോപകരണങ്ങളുമായി പോകുന്ന പത്ത് ലോറികളെ നയിക്കുന്നത് പുത്തേറ്റ് ട്രാന്‍സ്പോര്‍ട്ട് എന്ന ദേവിക ഓടിക്കുന്ന ലോറിയാണ്.

ഏറ്റുമാനൂരിലെ പുത്തേറ്റുവീട്ടില്‍ ദേവികയ്ക്ക് ചെറുപ്പംമുതല്‍ ഡ്രൈവിങ് ഹരമായിരുന്നു. ഇളയച്ഛന്‍ രാജേഷ് നല്ലൊരു ഡ്രൈവറായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പ്രായം 18 ആയപ്പോഴേക്കും ലൈസന്‍സ് കരസ്ഥമാക്കി.

എറണാകുളം രാജഗിരി കോളേജില്‍ ബി.കോം. മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ദേവിക തനിക്ക് ഒഴിവുള്ളപ്പോഴെല്ലാം ഇത്തരത്തില്‍ സാമൂഹികസേവനങ്ങള്‍ക്കും ഡ്രൈവിങ്ങിനും ഇറങ്ങും.

ഹെവി ലൈസന്‍സിനു ശേഷം ഇനിയും സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത ഹസാര്‍ഡ്സ് ലൈസന്‍സ് അടക്കമുള്ളവയെടുക്കാനുള്ള ആഗ്രഹത്തിലാണിപ്പോള്‍.


#Devika #bit #heavy #girl #her #20s #holding #Lori

Next TV

Related Stories
#MPOX | മലപ്പുറത്ത് എംപോക്‌സ്‌ സ്ഥിരീകരിച്ചു; രോഗം യുഎയില്‍ നിന്നെത്തിയ 38 വയസുകാരന്

Sep 18, 2024 06:02 PM

#MPOX | മലപ്പുറത്ത് എംപോക്‌സ്‌ സ്ഥിരീകരിച്ചു; രോഗം യുഎയില്‍ നിന്നെത്തിയ 38 വയസുകാരന്

ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍...

Read More >>
#PinarayiVijayan | 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംഘപരിവാറിന്റെ ഗൂഢശ്രമം, ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കും - പിണറായി വിജയന്‍

Sep 18, 2024 05:50 PM

#PinarayiVijayan | 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംഘപരിവാറിന്റെ ഗൂഢശ്രമം, ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കും - പിണറായി വിജയന്‍

കേന്ദ്ര സർക്കാറിന് സർവാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലെന്ന് മുഖ്യമന്ത്രി...

Read More >>
#liftmalfunctionincident | ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവം: സമഗ്ര അന്വേഷണത്തിന് നിർദേശം

Sep 18, 2024 05:16 PM

#liftmalfunctionincident | ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായ സംഭവം: സമഗ്ര അന്വേഷണത്തിന് നിർദേശം

ദിവസവും ഏഴും എട്ടും രോഗികളെയാണ് ‘തുണി സ്ട്രെച്ചറിൽ’ കൊണ്ടുപോകുന്നത്....

Read More >>
#Supplyco | ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

Sep 18, 2024 04:33 PM

#Supplyco | ഓണക്കാലത്ത് വൻ നേട്ടവുമായി സപ്ലൈകോ; 123.56 കോടിയുടെ വിറ്റുവരവ്

ജില്ലാ ഫെയറുകളിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്സിഡി ഇനത്തിൽ 39.12ലക്ഷം രൂപയുടെയും, സബ്സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം...

Read More >>
#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

Sep 18, 2024 04:29 PM

#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories