എടപ്പാള്‍:(www.truevisionnews.com) വാഹനം ഹെവിയാണെങ്കിലും ദേവികയ്ക്കിത് സിമ്പിളാണ്. 20-ാം വയസ്സില്‍ ആറുചക്രമുള്ള വലിയ ചരക്കുലോറി ഓടിച്ചാണ് ഈ മിടുക്കി ശ്രദ്ധയാകര്‍ഷിക്കുന്നത്.
യാത്ര വയനാട്ടിലേക്കാണ്. ദുരന്തബാധിതര്‍ക്കുള്ള ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ സഹായവുമായാണ് പോകുന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി സൊസൈറ്റി ശേഖരിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന ഗൃഹോപകരണങ്ങളുമായി പോകുന്ന പത്ത് ലോറികളെ നയിക്കുന്നത് പുത്തേറ്റ് ട്രാന്‍സ്പോര്‍ട്ട് എന്ന ദേവിക ഓടിക്കുന്ന ലോറിയാണ്.
ഏറ്റുമാനൂരിലെ പുത്തേറ്റുവീട്ടില് ദേവികയ്ക്ക് ചെറുപ്പംമുതല്‍ ഡ്രൈവിങ് ഹരമായിരുന്നു. ഇളയച്ഛന് രാജേഷ് നല്ലൊരു ഡ്രൈവറായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പ്രായം 18 ആയപ്പോഴേക്കും ലൈസന്‍സ് കരസ്ഥമാക്കി.
എറണാകുളം രാജഗിരി കോളേജില്‍ ബി.കോം. മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ദേവിക തനിക്ക് ഒഴിവുള്ളപ്പോഴെല്ലാം ഇത്തരത്തില്‍ സാമൂഹികസേവനങ്ങള്‍ക്കും ഡ്രൈവിങ്ങിനും ഇറങ്ങും.
ഹെവി ലൈസന്‍സിനു ശേഷം ഇനിയും സ്ത്രീകള്‍ അധികം കടന്നുചെല്ലാത്ത ഹസാര്‍ഡ്സ് ലൈസന്‍സ് അടക്കമുള്ളവയെടുക്കാനുള്ള ആഗ്രഹത്തിലാണിപ്പോള്‍.
#Devika #bit #heavy #girl #her #20s #holding #Lori