Nov 25, 2024 10:18 AM

കോഴിക്കോട്: (truevisionnews.com) പാലക്കാട്ടെ തോൽവിയുടെയും വോട്ട് ചോർച്ചയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ബി.ജെ.പി സ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ കെ. സുരേന്ദ്രൻ സന്നദ്ധത അറിയിച്ചായി സൂചന.

ദേശീയ പ്രസിഡന്റ് ജെപി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്‌ എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ. സുരേന്ദ്രൻ അറിയിച്ചിരിക്കയാണ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വിജയം ഉറപ്പിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബി.ജെ.പി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വെച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് കുറഞ്ഞത്.

ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ബി.ജെ.പിയിൽ കെ. സുരേന്ദ്രനെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്.


#Palakkad #defeat #vote #leakage #KSurendran

Next TV

Top Stories