#pkkunhalikutty | 'കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല'! മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി

#pkkunhalikutty | 'കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല'!  മുഖ്യമന്ത്രിക്ക് മറുപടിയുമായി  പി കെ കുഞ്ഞാലികുട്ടി
Nov 25, 2024 10:53 AM | By Athira V

കോഴിക്കോട്: ( www.truevisionnews.comമുസ്ലിം ലീഗിനെതിരായ വിമർശനത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി. ലീഗിനെതിരെ വിമർശനം ഉണ്ടാകും ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ.

വയനാട്ടിലും പാലക്കാടും യുഡിഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണ്.

ഇന്ന് വന്ന കണക്ക് പ്രകാരം എൽഡി എഫ് പലയിടത്തും മൂന്നാമതാണ്. എസ്‌ഡിപിഐ ജമാത്തെ ഇസ്ലാമി ആരോപണം ഉന്നയിക്കുമ്പോ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണം വോട്ടുചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിന് ആണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാർഡ് മാറ്റി കളിക്കുമ്പോൾ ഉണ്ടാകുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രിയുടെ മണ്ഡലങ്ങളിൽ പോലും എൽഡിഎഫ് ബിജെപിക്കും പിന്നിലാണ്. അവരുടെ കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല.

ചേരിതിരിവിന് ഇടയാക്കുന്ന വിഷയങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് അവരെ എങ്ങനെ ബാധിക്കുന്നുവെന്ന് അവർ ഓർക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആർഎസ്എസ് നേതാക്കളെ മുസ്ലിം ലീഗ് ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഒരു ദിവസത്തെ തോന്നൽ കൊണ്ട് ഉണ്ടാക്കിയത് അല്ല പരാമർശമെന്നും പിണറായി പ്രതികരിച്ചിരുന്നു.

ഭരണഘടന അതിനെ തകർക്കാനാണ് ആർഎസ്എസ് ശ്രമം. കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങൾ ആയി മാറുന്നു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം.

ബാബരി മസ്ജിദ് തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. അന്ന് കേരളത്തിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്.

കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണമെന്ന് ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിർത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്നാണ് ലീഗ് പേടിച്ചത്.

അന്ന് ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പ് ഉണ്ടായി. പാണക്കാട് തങ്ങൾ ഒറ്റപ്പാലത്തു പോയി. പക്ഷേ തങ്ങളെ കാണാൻ ആരും പോയില്ല. അധികാരം നിലനിർത്താൻ ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിൽ ലീഗ് മാറിയെന്നുമായിരുന്നു പിണറായിയുടെ വിമർശനം.

#pkkunhalikutty #against #cm #pinarayivijayan

Next TV

Related Stories
#KSurendran | 'പാലക്കാട്ട് വോട്ട് ശതമാനം ഉയ‍ര്‍ത്താൻ ബിജെപിക്ക് കഴിഞ്ഞില്ല, ആവശ്യമായ തിരുത്തലുകൾ വരുത്തും' - കെ സുരേന്ദ്രൻ

Nov 25, 2024 01:06 PM

#KSurendran | 'പാലക്കാട്ട് വോട്ട് ശതമാനം ഉയ‍ര്‍ത്താൻ ബിജെപിക്ക് കഴിഞ്ഞില്ല, ആവശ്യമായ തിരുത്തലുകൾ വരുത്തും' - കെ സുരേന്ദ്രൻ

ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സുരേന്ദ്രൻ...

Read More >>
#raid  | അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്​; മൂന്നു പേര്‍ പിടിയില്‍

Nov 25, 2024 12:50 PM

#raid | അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്​; മൂന്നു പേര്‍ പിടിയില്‍

പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളാ​യി​രു​ന്നു...

Read More >>
#Theft |  കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് മണം പിടിച്ച് റെയിൽവേ പാളത്തിലേക്ക്, പരിശോധന തുടരുന്നു

Nov 25, 2024 12:36 PM

#Theft | കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവർച്ച, ഡോഗ്സ് സ്ക്വോഡ് മണം പിടിച്ച് റെയിൽവേ പാളത്തിലേക്ക്, പരിശോധന തുടരുന്നു

വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും...

Read More >>
#denguefever | കേരളം കാണാൻ വന്ന വിദേശിയുടെ ജീവനെടുത്ത ഡെങ്കി; മരണം ഇന്ന് മടങ്ങാനിരിക്കെ; വേണം ജാഗ്രത

Nov 25, 2024 12:33 PM

#denguefever | കേരളം കാണാൻ വന്ന വിദേശിയുടെ ജീവനെടുത്ത ഡെങ്കി; മരണം ഇന്ന് മടങ്ങാനിരിക്കെ; വേണം ജാഗ്രത

ഞായറാഴ്ചയാണ് അയര്‍ലന്‍ഡ് സ്വദേശിയായ ഹോളവെന്‍കോ റിസാര്‍ഡിനെ ഫോര്‍ട്ട്കൊച്ചിയിലെ ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍...

Read More >>
#anganVadi |   'അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി', നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അച്ഛന്‍

Nov 25, 2024 12:10 PM

#anganVadi | 'അങ്കണവാടി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായി', നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അച്ഛന്‍

മാറനല്ലൂർ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണ് ഗുരുതര...

Read More >>
#goldrate |   തിരിച്ചിറങ്ങി സ്വർണവില;  ഇടിവിൽ ആശ്വസിച്ച് വിവാഹ വിപണി

Nov 25, 2024 11:44 AM

#goldrate | തിരിച്ചിറങ്ങി സ്വർണവില; ഇടിവിൽ ആശ്വസിച്ച് വിവാഹ വിപണി

ഇതോടെ സ്വർണവില 58,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57600...

Read More >>
Top Stories