തിരുവല്ല: (truevisionnews.com) യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച കേസിൽ കസ്റ്റഡിയിലിരിക്കെ ചാടിപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് ചാടിപ്പോയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ മുമ്പ് സുബിൻ ഉൾപ്പെട്ടിട്ടുണ്ട്.
ഈ കേസുകളിൽ സുബിന്റെ കൂട്ടുപ്രതികളായിട്ടുള്ളവരുടെ സഹായത്താലാണോ ഇയാൾ ഒളിവിൽ കഴിയുന്നതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ചൊവ്വാഴ്ച രാത്രി ബാർ പരിസരത്ത് നടന്ന അടിപിടിക്കിടെ അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയമാണ് സുബിൻ കടിച്ചുമുറിച്ചത്. അടിപിടിയിൽ സുബിനും പരിക്കേറ്റു.
അടിപിടിയറിഞ്ഞ് പോലീസ് സുബിനെ ഉടൻ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, രാത്രിയിൽ സ്റ്റേഷനിൽനിന്നും ഇയാൾ കടന്നു. സുബിൻ രക്ഷപ്പെട്ടശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
പാറാവ് ജോലിയിൽ ഉണ്ടായിരുന്നയാൾക്കടക്കം വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ചശേഷം അച്ചടക്കനടപടി ഉണ്ടാകും.
#crime #case #During #beating #young #man's #genitals #bitten #off #Search #accused #who #jumped