#attack | ബില്ലടയ്ക്കാത്തതിന് കണക്ഷൻ വിച്ഛേദിച്ചു; കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകർത്തു, ജീവനക്കാർക്കുനേരെ ആക്രമണം

#attack | ബില്ലടയ്ക്കാത്തതിന് കണക്ഷൻ വിച്ഛേദിച്ചു; കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകർത്തു, ജീവനക്കാർക്കുനേരെ ആക്രമണം
Aug 7, 2024 09:42 PM | By Susmitha Surendran

തിരുവല്ലം (തിരുവനന്തപുരം): (truevisionnews.com)  കെ.എസ്.ഇ.ബിയുടെ ഓഫീസില്‍ അതിക്രമിച്ച് കയറിയ യുവാവ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു.

കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. കെ.എസ്.ഇ.ബി. അസി. എന്‍ജിനീയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം മേനിലം പനറയക്കുന്ന് സ്വദേശി ആട് സജി എന്ന അജികുമാറിനെ(38) സ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

പാച്ചല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ തിരുവല്ലം ഓഫീസില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് സംഭവം. കാറില്‍ എത്തിയ അജികുമാര്‍ ജീവനക്കാരെ അസഭ്യം പറഞ്ഞതിനുശേഷം കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കിയെന്ന് സംഭവമറിഞ്ഞെത്തിയ അസി. എന്‍ജിനീയര്‍ ഇന്ദുചൂഡന്‍ പറഞ്ഞു.

മുന്‍വശത്തുളള രണ്ട് ജനല്‍ചില്ലുകള്‍ അജികുമാര്‍ കൈകൊണ്ട് ഇടിച്ചുപൊട്ടിച്ചു. ഇടിയുടെ ആഘാതത്തില്‍ കൈയ്ക്ക് പരിക്കേറ്റു. അക്രമാസക്തനായി എത്തിയ അജികുമാറിനെ തടയാന്‍ ശ്രമിച്ച, സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈന്‍മാന്മാരായ സജി, സുദര്‍ശന്‍ എന്നിവരെയും മുഖത്തടിച്ചും നെഞ്ചിലിടിച്ചും പരിക്കേല്‍പ്പിച്ചു.

ഇവരെ മർദ്ദിക്കുന്നത് തടഞ്ഞതിന് ഇലക്ട്രിക്കല്‍ വര്‍ക്കറായ ബ്രൈറ്റിന്റെ മുഖത്തും ഇയാള്‍ അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭയന്നുപോയ ജീവനക്കാര്‍ ഓഫീസ് വാതില്‍ അടച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ അജികുമാര്‍ വാതിലും ചവിട്ടി വീഴ്ത്തി.

അകത്തുകയറിയശേഷം മേശയില്‍ സ്ഥാപിച്ചിരുന്ന വലിയ ഗ്ലാസ് അടിച്ചു തകര്‍ത്തു. കമ്പ്യൂട്ടറിന്റെ മോണിറ്റര്‍, മേശയിലുണ്ടായിരുന്ന ടെലിഫോണ്‍ എന്നിവയും തകര്‍ത്തു.

ഒടുവില്‍ ജീവനക്കാര്‍ ബലം പ്രയോഗിച്ച് യുവാവിനെ തടഞ്ഞുവെച്ചു. മേലുദ്യോസ്ഥനെ വിവരമറിയിച്ചശേഷം തിരുവല്ലം പോലീസിനെ അറിയിക്കുകയായിരുന്നു. ഏകദേശം 20,000 രൂപയുടെ നഷ്ടമാണ് അജികുമാര്‍ ഉണ്ടാക്കിയതെന്ന് അസി. എന്‍ജിനീയര്‍ പറഞ്ഞു.

പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ഇയാളുടെ മേനിലത്തുള്ള വീട്ടിലെ വൈദ്യുതി കണക്ഷന്‍ അഞ്ച് ദിവസം മുന്‍പ് വിച്ഛേദിച്ചിരുന്നു. കഴിഞ്ഞ രണ്ടാം തീയതി പണമടച്ചിട്ടും കണക്ഷന്‍ പുനഃസ്ഥാപിക്കാത്തതിന്റെ വിരോധത്തിലാണ് ജീവനക്കാരെ മർദ്ദിച്ചതെന്നും ഓഫീസ് ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

രണ്ടാം തീയതി വൈകിട്ട് ഏഴോടെയായിരുന്നു ഓണ്‍ലൈനായി പണമടച്ചത്. അവധി ദിവസമായതിനെ തുടര്‍ന്ന് അഞ്ചാം തീയതി രാവിലെ തന്നെ കണക്ഷന്‍ പുനഃസ്ഥാപിച്ചിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

അക്രമത്തിനെത്തിയപ്പോഴും ഇതേക്കുറിച്ച് അജികുമാര്‍ പറഞ്ഞിരുന്നില്ലെന്നും അസി. എന്‍ജിനീയര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസില്‍ കയറി അക്രമം നടത്തിയതിനും ജീവനക്കാരുടെ ഡ്യൂട്ടിക്ക് തടസം വരുത്തിയതിനും തിരുവല്ലം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

#Disconnected #non #payment #bill #KSEB #office #vandalized #employees #attacked

Next TV

Related Stories
KundarBalanmurdercase | കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

Nov 26, 2024 05:40 PM

KundarBalanmurdercase | കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

കേസ് അട്ടിമറിക്കാന്‍ ആദൂര്‍ പൊലീസ് തുടക്കത്തില്‍ ശ്രമിച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അപ്പീല്‍ പോകാനാണ്...

Read More >>
#KPMadhu | 'കടുത്ത അവഗണന'; വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാർട്ടി വിട്ടു

Nov 26, 2024 05:33 PM

#KPMadhu | 'കടുത്ത അവഗണന'; വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാർട്ടി വിട്ടു

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം...

Read More >>
#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Nov 26, 2024 05:13 PM

#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും...

Read More >>
#Photoshoot | പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

Nov 26, 2024 05:05 PM

#Photoshoot | പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

ഇത്തരം സംഭവങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് വിവാദമായ ഫോട്ടോഷൂട്ട്...

Read More >>
#arrest | കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

Nov 26, 2024 04:13 PM

#arrest | കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

വർഷങ്ങളായി വിലങ്ങാട് ടൗണിലും പരിസരങ്ങളിലും പ്രതി മദ്യ വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ്...

Read More >>
#lottery  |  സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 26, 2024 03:28 PM

#lottery | സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
Top Stories










Entertainment News