#kseb | 'സാർ, ഫ്യൂസ്​ ഊരരുത്, ഞങ്ങൾ സ്കൂളിൽ പോകുവാ'; വൈദ്യുതി കണക്ഷൻ വിഛേദിക്കാനെത്തിയ ലൈൻ മാൻ കണ്ട കുറിപ്പ്

#kseb | 'സാർ, ഫ്യൂസ്​ ഊരരുത്, ഞങ്ങൾ സ്കൂളിൽ പോകുവാ'; വൈദ്യുതി കണക്ഷൻ വിഛേദിക്കാനെത്തിയ ലൈൻ മാൻ കണ്ട കുറിപ്പ്
Aug 7, 2024 08:54 PM | By Athira V

കോഴഞ്ചേരി: ( www.truevisionnews.com ) ​കുടിശ്ശികയായ വൈദ്യുതി കണക്ഷൻ വിഛേദിക്കാനെത്തിയ ലൈൻ മാൻ കണ്ടത്​ മീറ്ററിനടുത്ത്​ അപേക്ഷയും 500 രൂപയും. പണം അടച്ച്​ ലൈൻമാൻ വൈദ്യുതി തടയാതെ കുടുംബത്തെ സഹായിച്ചു. കോഴഞ്ചേരി വൈദ്യൂതി സെക്ഷന്‍റെ പരിധിയിലാണ്​ സംഭവം.

ഓഫീസ്​ ഉത്തരവ്​ പ്രകാരം കുടിശ്ശികയുള്ള വൈദ്യൂതി കണക്ഷനുകൾ വിഛേദിക്കാനിറങ്ങിയതായാണ്​ ലൈൻ മാൻ ബിനീഷ്​. ചെറുകോൽ പഞ്ചായത്തിലെ തറഭാഗം അരീക്ക ഭാഗത്ത്​ നിർധനരായ വീട്ടിലാണ്​ അപേക്ഷയും പണവും മീറ്ററിനടുത്തായി വെച്ചിരുന്നത്​.

‘‘സാർ, ഫ്യൂസ്​ ഊരരുത്​. ​ൈപസ ഇവിടെ വച്ചിട്ടുണ്ട്​. ഞങ്ങൾ സ്കൂളിൽ പോകുവ സാർ.’’ തൊട്ടുടുത്ത്​ എഴുതിയിരുന്ന മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ ഗൃഹനാഥനെ കിട്ടി.

രാവിലെ സ്കൂളിൽ പോകുന്നതിന്​ മുമ്പ്​ മക്കളാണ്​ അപേക്ഷ എഴുതിയതെന്നും പണം എടുത്തോളാനും അദ്ദേഹം പറഞ്ഞു. 461 രൂപയായിരുന്നു കുടുംബത്തിന്‍റെ കുടിശ്ശിക.

സാമ്പത്തിക പരാധീനത മൂലം മിക്കവാറും മാസങ്ങളിൽ വൈദ്യൂതി വിഛേദിക്കുന്ന വീടാണിത്​. രണ്ടും മൂന്നും ദിവസം ഇരുട്ടത്തിരിക്കുന്ന അച്​ഛനും മക്കളും എവിടെ നിന്നെങ്കിലും കടം വാങ്ങി പണം അടച്ചാണ്​ വൈദ്യൂതി പുനഃസ്ഥാപിക്കുന്നത്​. വേദനയോടെയാണ്​ ഈ വീട്ടിലെ വൈദ്യൂതി വിഛേദിക്കേണ്ടി വരുന്നതെന്ന്​ കോഴഞ്ചേരി സെക്ഷനിലെ ​ലൈൻമാൻമാർ പറയുന്നു.

തയ്യൽ കടയിലെ ജീവനക്കാരനാണ്​ പിതാവ്​. ഇദ്ദേഹത്തിന്‍റെ ഏഴാം ക്​ളാസിലും പ്ലസ്​ വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ്​ സ്കൂളിൽ പോകുന്നതിന്​ മുമ്പ്​ അപേക്ഷ എഴുതി മീറ്ററിന്​ സമീപം ഒട്ടിച്ചത്​.

പല മാസങ്ങളിലും സ്കൂളിൽനിന്ന്​ തിരിച്ചെത്തുമ്പോൾ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത്​ കഴിയേണ്ട വന്നതിനാലാണ്​ അ​പേക്ഷ എഴുതിയതെന്ന്​ കുട്ടികൾ പറഞ്ഞു. കുട്ടികളുടെ മാതാവിനെ മൂന്ന്​ വർഷമായി കാണാനില്ല.

തയ്യൽ കടയിൽ നിന്ന്​ അച്ഛന്​ കിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ്​ ആഹാരവും മക്കളുടെ പഠനവും മുന്നോട്ട്​ പോകുന്നത്​. രാവിലെ അച്ഛനും തങ്ങൾക്കും ഭക്ഷണം പാചകം ചെയ്തിട്ടാണ്​ മക്കൾ സ്​കൂളിലേക്ക്​ പോകുന്നത്​.

ആഹാരത്തിനു ​പോലും ബുദ്ധിമുട്ടിയാണ്​ ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്​. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ്​ ഇവർ കഴിയുന്നത്​. വീട്ടിൽ​ കതകിന്​ പകരം തുണിയാണ്​ മറയാണ്​ ഉപയോഗിക്കുന്നത്​.

#students #wrote #note #kseb #lineman #not #cut #electricity

Next TV

Related Stories
KundarBalanmurdercase | കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

Nov 26, 2024 05:40 PM

KundarBalanmurdercase | കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

കേസ് അട്ടിമറിക്കാന്‍ ആദൂര്‍ പൊലീസ് തുടക്കത്തില്‍ ശ്രമിച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അപ്പീല്‍ പോകാനാണ്...

Read More >>
#KPMadhu | 'കടുത്ത അവഗണന'; വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാർട്ടി വിട്ടു

Nov 26, 2024 05:33 PM

#KPMadhu | 'കടുത്ത അവഗണന'; വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാർട്ടി വിട്ടു

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം...

Read More >>
#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Nov 26, 2024 05:13 PM

#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും...

Read More >>
#Photoshoot | പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

Nov 26, 2024 05:05 PM

#Photoshoot | പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

ഇത്തരം സംഭവങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് വിവാദമായ ഫോട്ടോഷൂട്ട്...

Read More >>
#arrest | കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

Nov 26, 2024 04:13 PM

#arrest | കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

വർഷങ്ങളായി വിലങ്ങാട് ടൗണിലും പരിസരങ്ങളിലും പ്രതി മദ്യ വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ്...

Read More >>
#lottery  |  സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 26, 2024 03:28 PM

#lottery | സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
Top Stories

Entertainment News