പത്തനംതിട്ട: ( www.truevisionnews.com )സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിയെ ഏരിയാ സെക്രട്ടറി പദത്തിൽ നിന്ന് മാറ്റി.
ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നാണ് ഫ്രാൻസിസ് വി ആൻ്റണിക്കെതിരായ പരാതി.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏരിയാ സെക്രട്ടറിയുടെ ചുമതല താത്കാലികമായി സതീഷ് കുമാറിന് നൽകി.
#cpim #removes #francisvantony #thiruvalla #area #secretary