#wayanadlandslide | ഹാദിയും അംനയും എയ്മിയും മാത്രമെത്തി; കൂട്ടുകാരാരുമല്ല; സ്കൂൾ തുറന്നിട്ടും കുട്ടികളെത്താതെ പുത്തുമല സ്കൂൾ

#wayanadlandslide | ഹാദിയും അംനയും എയ്മിയും മാത്രമെത്തി; കൂട്ടുകാരാരുമല്ല; സ്കൂൾ തുറന്നിട്ടും കുട്ടികളെത്താതെ പുത്തുമല സ്കൂൾ
Aug 7, 2024 09:00 AM | By ADITHYA. NP

കൽപ്പറ്റ: (www.truevisionnews.com)സ്കൂൾ തുറന്നിട്ടും കുട്ടികളെത്താതെ വയനാട്ടിലെ പുത്തുമല ഗവ എൽപി സ്കൂൾ. കഴിഞ്ഞ ദിവസം ആകെ എത്തിയത് മൂന്നു പേരാണ്. സ്കൂളിലെത്തേണ്ട കുരുന്നുകളിൽ ഭൂരിഭാഗം പേരും ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമൊക്കെയാണ്.

ചൂരൽമല ദുരന്തത്തിൽ കുട്ടികളുടെ ബന്ധുക്കളും സുഹൃത്തുക്കളും മരിച്ചതിനാൽ പുത്തുമല സ്കൂളിനേയും അത് ബാധിക്കുകയായിരുന്നു.

5വർഷം മുമ്പാണ് പുത്തുമല ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൻ്റെ ബാക്കി പാത്രം പോലെ തേയില തോട്ടങ്ങൾക്കിടയിലാണ് പഴയ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.

ഇതിൻ്റെ താഴ്‌വാരത്താണ് ഈ പുതിയ കെട്ടിടമുള്ളത്. ദുരന്തസ്ഥലത്തോടു ചേർന്ന സ്കൂളുകളിൽ പുത്തുമല സ്കൂൾമാത്രമാണ് തുറന്നത്. ഇവിടെ ആകെയുള്ളത് 75 കുട്ടികളാണ്.

ഈ കുട്ടികളിൽ മൂന്നുപേരല്ലാതെ മറ്റാരും ഇന്നലെ എത്തിയില്ല. ഇവിടെ അധ്യാപകരും അനധ്യാപകരും ക്ലാസ് മുറികളൊരുക്കി കുട്ടികൾക്കായി കാത്തിരിക്കുകയാണ്.

പുത്തുമല ഉരുൾപൊട്ടലിൻ്റെ ഭീതി ഇപ്പോഴും ഈ പ്രദേശത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ശക്തമായൊരു മഴ പെയ്താൽ ഹാജർനില കുറയും. ഇപ്പോൾ ചൂരൽമലയിൽ കുട്ടികളുടെ വീടിനോട് ചേർന്നുള്ള പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്.

ദിവസങ്ങൾ നീണ്ട അവധിക്ക് ശേഷം ഹാദിയും അംനയും എയ്മിയും മാത്രമാണ് സ്കൂളിൽ എത്തിയിരിക്കുന്നത്. ക്ലാസിൽ ഇവരുടെ കൂട്ടുകാരാരും വന്നിട്ടുമില്ല. അവർക്ക് എന്നു വരാൻ കഴിയുമെന്നും അറിയില്ല.

ഭയങ്കര പേടിയായിരുന്നു. കുറേയാളുകൾ മരിച്ചുപോയി. എൻ്റെ ചേച്ചിയുടെ കൂട്ടുകാരികളെല്ലാവരും മരിച്ചുപോയെന്നും പറയുകയാണ് കൊച്ചു എയ്മി.

പല കുട്ടികളുടേയും ബന്ധുക്കളെല്ലാവരും മരിച്ചു. അതവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഇവിടെ പഠിക്കുന്നവരും മദ്രസയിലൊക്കെ ഒരുമിച്ച് പോവുന്നവരുണ്ട്.

അവർക്കൊക്കെയും വിഷമമാണെന്ന് സ്കൂളിലെ സ്റ്റാഫ് ആയ ഷീജ പറയുന്നു. അഞ്ചുവർഷത്തിന് ശേഷം ഈ വിദ്യാലയത്തെ വീണ്ടും ദുരന്തം ബാധിച്ചതുപോലെയാണ് തോന്നുന്നതെന്ന് പ്രധാനാധ്യാപകനായ ഷാജി പറയുന്നു.

പകുതിയോളം കുട്ടികൾ ക്യാമ്പുകളിലും ബന്ധുവീടുകളിലുമാണ്. ഇവർക്കൊക്കെ കൗൺസലിം​ഗ് ഉൾപ്പെടെ നൽകേണ്ടതുണ്ടെന്നും ഷാജി പറയുന്നു.

#puthumala #govt #lp #school #wayanad #reach #children #even #though #school #opened

Next TV

Related Stories
#drowned |  ക്ഷേത്രക്കുളത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Nov 15, 2024 02:11 PM

#drowned | ക്ഷേത്രക്കുളത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

അരിമ്പൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ മാസ്റ്ററുടെ...

Read More >>
#train | കോഴിക്കോട് മധ്യവയസ്ക്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Nov 15, 2024 02:02 PM

#train | കോഴിക്കോട് മധ്യവയസ്ക്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

ഇയാളുടെ പക്കൽ നിന്നും സിജോ എന്ന് പേര് രേഖപ്പെടുത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒ.പി ഷീട്ട്...

Read More >>
#felldown |  സ്കൂൾ കിണറിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം

Nov 15, 2024 01:59 PM

#felldown | സ്കൂൾ കിണറിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം

കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു....

Read More >>
#missing | സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

Nov 15, 2024 01:38 PM

#missing | സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനന്തൻ പോയത്....

Read More >>
#VDSatheesan | വയനാടിന് ധനസഹായം ചോദിച്ചത് ബിജെപിയോടല്ല; കേന്ദ്രത്തോടാണ്, കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരത്തിനിറങ്ങും - വി ഡി സതീശന്‍

Nov 15, 2024 01:34 PM

#VDSatheesan | വയനാടിന് ധനസഹായം ചോദിച്ചത് ബിജെപിയോടല്ല; കേന്ദ്രത്തോടാണ്, കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരത്തിനിറങ്ങും - വി ഡി സതീശന്‍

ഇ പി പാലക്കാട് വന്ന് പ്രസംഗിച്ചത് തമാശയാണ്. എന്നാൽ ഇ പി ജയരാജൻ സിപിഎം വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ്...

Read More >>
Top Stories