#wayanadlandslides | ഗർഭിണിയായ പശുവിനെ വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി 76-കാരൻ

#wayanadlandslides |    ഗർഭിണിയായ പശുവിനെ വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി 76-കാരൻ
Aug 5, 2024 09:40 PM | By Susmitha Surendran

 കോഴിക്കോട്: (truevisionnews.com)  വയനാടിന് കൈത്താങ്ങാകാൻ ഗർഭിണിയായ പശുവിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി 76-കാരൻ.

കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കൽ എ പി ശ്രീധരനാണ് തന്റെ ആറ് മാസം ഗർഭിണിയായ നാടൻ ഇനത്തിലുള്ള പശുവിനെ തിങ്കളാഴ്ച വിറ്റ് പണം സമാഹരിച്ചത്.

നന്മണ്ട കർഷകസംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ ആവശ്യക്കാർ എത്തി 17,000 രൂപയ്ക്ക് വിലയുറപ്പിച്ചു.

കർഷകസംഘം ജില്ലാ നേതാവും കൺസ്യൂമർഫെഡ് ചെയർമാനുമായ എം മെഹബൂബ് ശ്രീധരനിൽ നിന്നും പശുവിനെ ഏറ്റുവാങ്ങി.

ഒരു പശുക്കിടാവ് കൂടി സ്വന്തമായുള്ള ശ്രീധരൻ മുൻപ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. പ്രായമായതിനാൽ ഇപ്പോൾ തെങ്ങ് കയറാറില്ല.

"പെട്ടെന്ന് എടുക്കാൻ പണം ഇല്ലാത്തതിനാലാണ് പശുവിനെ വിൽക്കുക എന്ന തീരുമാനത്തിലെത്തിയത്. ഗർഭിണിയായ പശുവായതിനാൽ വാങ്ങുന്നവർ ആരായാലും അറവുകാർക്ക് നൽകാതെ വളർത്തുകയും ചെയ്യും," ശ്രീധരൻ പറഞ്ഞു.

#76year #old #man #sold #pregnant #cow #donated #money #relief #fund

Next TV

Related Stories
 #MVGovindan | ആത്മകഥ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല; ഇപിയുടെ വാക്ക് വിശ്വസിക്കുന്നു - എം വി ഗോവിന്ദന്‍

Nov 15, 2024 03:42 PM

#MVGovindan | ആത്മകഥ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല; ഇപിയുടെ വാക്ക് വിശ്വസിക്കുന്നു - എം വി ഗോവിന്ദന്‍

കോൺ​ഗ്രസിൽ നിന്ന് പുറത്ത് വരുന്ന നേതാക്കളെല്ലാം ബി.ജെ.പി സഖ്യം പറയുന്നുണ്ട്. പാലക്കാട് എൽ.ഡി.എഫ് പിടിച്ചെടുക്കും വിധത്തിലാണ്...

Read More >>
#Ratfever | കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

Nov 15, 2024 03:25 PM

#Ratfever | കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ...

Read More >>
#arrest | കോഴിക്കോട്ടെ മോഷണ പരമ്പര, പ്രതി പിടിയില്‍

Nov 15, 2024 03:05 PM

#arrest | കോഴിക്കോട്ടെ മോഷണ പരമ്പര, പ്രതി പിടിയില്‍

കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെയാണ് മാവൂർ ചെറൂപ്പകുട്ടായി ബിൽഡിങ്ങിന് സമീപത്തെ ആർ കെ സ്റ്റോറിലും ചെറൂപ്പ കെ എം പ്ലൈ ഹാർഡ്‌വെയറിലും മോഷണം...

Read More >>
Top Stories