#GrahamThorpe | ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഗ്രഹാം തോർപ്പ് അന്തരിച്ചു

#GrahamThorpe | ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഗ്രഹാം തോർപ്പ് അന്തരിച്ചു
Aug 5, 2024 01:49 PM | By VIPIN P V

ലണ്ടൻ: (truevisionnews.com) ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ഗ്രഹാം തോർപ്പ് അന്തരിച്ചു. 55-ാം വയസിലാണ് അന്ത്യം സംഭവിച്ചത്. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് മുൻ താരത്തിന്റെ മരണം സ്ഥിരീകരിച്ചു.

1993 മുതൽ 2005ൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ താരമായിരുന്നു തോർപ്പ്. 100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും തോർപ്പ് ഇംഗ്ലണ്ടിനുവേണ്ടി കളിച്ചിട്ടുണ്ട്.

ഇടം കയ്യൻ ബാറ്ററായ തോർപ്പ് 6,744 റൺസാണ് ടെസ്റ്റിൽ അടിച്ചുകൂട്ടിയത്. 44.66 ശരാശരിയിൽ 16 സെഞ്ച്വറി ഉൾപ്പെടുന്നതായിരുന്നു തോർപ്പിന്റെ ടെസ്റ്റ് കരിയർ.

ഏകദിന ക്രിക്കറ്റിൽ 2,380 റൺസാണ് താരം അടിച്ചുകൂട്ടിയത്. 21 അർദ്ധ സെഞ്ച്വറി തോർപ്പിൻ്റെ ഏകദിന കരിയറിൻ്റെ ഭാഗമാണ്. 37.18 ആണ് ബാറ്റിംഗ് ശരാശരി.

തോർപ്പിനെ കുറിച്ച് വിവരിക്കാൻ വാക്കുകൾ ഇല്ലെന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിൻ്റെ പ്രതികരണം.

അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നുവെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

#England #cricket #legend #GrahamThorpe #passedaway

Next TV

Related Stories
കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

Jul 6, 2025 01:21 PM

കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

ഫിഫ ക്ലബ് ലോക കപ്പിൽ ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാലയ്ക്ക് കാലിന് ഗുരുതരമായി പരുക്കേറ്റു....

Read More >>
Top Stories










//Truevisionall