കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ
Jul 6, 2025 01:21 PM | By VIPIN P V

( www.truevisionnews.com ) ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാലയ്ക്ക് കാലിന് ഗുരുതരമായി പരുക്കേറ്റു. ഫിഫ ക്ലബ് ലോക കപ്പിൽ പി എസ് ജിക്കെതിരായ ക്വാർട്ടർ ഫൈനലിലാണ് സംഭവം. അറ്റ്‌ലാന്റ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സംഭവം നടന്നത്.

പി എസ് ജിയുടെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ലൂസായി വന്ന പന്ത് മുസിയാല വരുതിയിലാക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും പി എ സ് ജി ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ഡൊണാറുമ്മ മുന്നോട്ട് കുതിക്കുകയും മുസിയാലയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഡോണറുമ്മയുടെ കക്ഷഭാഗത്ത് മുസിയാലയുടെ കണങ്കാൽ കുരുങ്ങുകയും പൊട്ടുകയുമായിരുന്നു.

പന്ത് കൈവശപ്പെടുത്തി മുന്നോട്ടുനടന്ന ഡോണറുമ്മക്ക് ആദ്യം ഒന്നും മനസ്സിലായിരുന്നില്ല. പിന്നീട് വേദനകൊണ്ട് പുളയുന്ന മുസിയാലയെ തിരിഞ്ഞുനോക്കുകയും ആ കാഴ്ച കാണാനാകാതെ ഡോണറുമ്മ തലയിൽ കൈവെച്ച് മൈതാനത്ത് ഇരിക്കുകയുമായിരുന്നു. പല താരങ്ങൾക്കും ആ കാഴ്ച കണ്ടുനിൽക്കാനായില്ല. പലരും തലയിൽ കൈവെച്ചും ജഴ്സി കൊണ്ട് മുഖം മറച്ചും നിലകൊണ്ടു. സങ്കടം സഹിക്കാനാകാതെ ഡോണറുമ്മ കണ്ണീർ വാർക്കുകയും ചെയ്തു.

തുടർന്ന്, മുസിയാലയെ ചികിത്സക്കായി കൊണ്ടുപോയി. മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 2025- 26 സീസണിന്റെ പല മത്സരങ്ങളും നഷ്ടപ്പെടാൻ ഇടയുണ്ട്. മുസിയാല ഫിഫ ക്ലബ് ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടിയിരുന്നു. 2020-ല്‍ 17 വയസ്സുള്ളപ്പോഴാണ് മുസിയാല ബയേണ്‍ മ്യൂണിക്കിന്റെ സീനിയര്‍ ടീമില്‍ എത്തിയത്. ജർമൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരില്‍ ഒരാളായിരുന്നു.

Unable to watch he covered his face the stadium stood still Jamal Musiala's leg was broken and dangling fifa club worldcup

Next TV

Related Stories
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

Jul 20, 2025 09:43 PM

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം...

Read More >>
Top Stories










//Truevisionall