പാനൂർ:(truevisionnews.com) വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പാനൂർ ബസ് കൂട്ടായ്മ ഇന്നത്തെ ബസ് കലക്ഷൻ സംഭാവന നൽകുവാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഇതിൻ്റെ മറവിൽ ചില ബസ് ജീവനക്കാർ തലശ്ശേരിയിലെ കടകളിൽ നിന്നും മറ്റും ബക്കറ്റ് പിരിവ് നടത്തി പണം സ്വരൂപിക്കാൻ ശ്രമിച്ചു.
ഇതിനെതിരെ വ്യാപാരികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ആക്ഷേപം ഉയർന്നതിനെ തുടർന് തലശ്ശേരി പോലീസ് എസ്.ഐ. ദീപ്തിയും സംഘവും സ്ഥലത്തെത്തുകയും, പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
വയനാട് ദുരന്തത്തിൻ്റെ പേരിൽ ബക്കറ്റ് പണപ്പിരിവ് പാടില്ലെന്നും സമാഹരിച്ച തുകയായ 5725 / രൂപ സർക്കാരിലേക്ക് അടക്കാൻ നിർദ്ദേശം നൽകി റസീറ്റ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് പറഞ്ഞ് അവരെ താക്കീത് ചെയ്ത് കേസെടുക്കാതെ വിട്ടയക്കുകയുമായിരുന്നു .
#Bucket #collection #shops #behalf #Panoor #Bus #Association #Thalassery #police #issued #warning