ഹാപൂർ: ( www.truevisionnews.com )യുപിയിലെ ഹാപൂരില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ ബസ് ഡ്രൈവറുടെ അതിക്രമം. ഡ്രൈവർ യുവതിയെ ശല്യപ്പെടുത്തുക മാത്രമല്ല, പ്രതീകാത്മക വിവാഹ ചടങ്ങെന്ന നിലയിൽ സ്വന്തം കൈ മുറിച്ച് ആ രക്തം സ്ത്രീയുടെ നെറ്റിയിൽ പുരട്ടുകയും ചെയ്തു.
ശനിയാഴ്ച രാത്രി ഒരു ബോളിവുഡ് സിനിമയെ അനുസ്മരിക്കുന്ന വിധത്തിലുള്ള അതിക്രമം നടന്നത്. ഡ്രൈവറെ യുവതിയുടെ ബന്ധുക്കള്‍ കൈകാര്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ക ബാഗില്‍ നിന്നും നോയിഡയിലേക്ക് പോകുന്ന സ്വകാര്യ ബസിലാണ് സംഭവം. ഹാപൂരില്‍ നിന്നും നോയിഡയിലെ ജോലിസ്ഥലത്തേക്ക് പോകുന്ന നിരവധി സ്ത്രീകള്‍ ബസിലെ സ്ഥിരം യാത്രക്കാരാണ്.
ഗാന്ധി ഗഞ്ച് എത്തുമ്പോഴേക്കും ബസ് ഏകദേശം കാലിയാകും. ശനിയാഴ്ച രാത്രി ഗാന്ധി ഗഞ്ചിനു അടുത്ത് ബസ് നിർത്തിയപ്പോൾ ഒരു യുവതി ബഹളം വയ്ക്കാൻ തുടങ്ങി. ബസ് ഡ്രൈവറായ അച്ചെജ സ്വദേശി സണ്ണി ഏറെ നാളായി തന്നെ ശല്യം ചെയ്യുന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം.
ബസ് ഹാപൂരിലെത്തിയപ്പോള്‍ ബസില്‍ താന്‍ തനിച്ചായെന്നും അപ്പോള്‍ ഡ്രൈവര്‍ ബസിന്‍റെ വാതിലുകള്‍ അടച്ച ശേഷം തന്നെ ആക്രമിക്കാന്‍ തുടങ്ങിയെന്നും എതിര്‍ത്തപ്പോള്‍ കൈ മുറിച്ച് രക്തം തന്‍റെ നെറ്റിയില്‍ പുരട്ടിയെന്നും യുവതി പറയുന്നു. തുടര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവമറിഞ്ഞെത്തിയ ബന്ധുക്കള്‍ ഡ്രൈവറെ ആക്രമിക്കുകയും ബസിന്‍റെ ജനാലുകള്‍ തകര്‍ക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് കൂടുതൽ അന്വേഷണത്തിനായി യുവതിയെയും പ്രതിയെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
#bus #driver #harasses #woman #cuts #hand #attempts #forced #marriage #ritual #with #blood #up