തലശ്ശേരി: (truevisionnews.com) തലശ്ശേരിയിൽ നിർത്തിയിട്ട ഓട്ടോയിൽ കവർച്ച.
തലശ്ശേരി ടെലി ആശുപത്രിയിൽ രോഗിയുമായെത്തിയ കതിരൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കണ്ട്യൻ്റവിട പ്രദീപ് കുമാറിൻ്റെ KL 58 AF 7503 നമ്പർ ഓട്ടോയിലാണ് കവർച്ച നടന്നത്.
പ്രദീപ് കുമാർ രോഗിയുമായി ആശുപത്രിയിലേക്ക് പോയ നേരമാണ് ഓട്ടോയിൽ സൂക്ഷിച്ച പണവും, സ്വർണ മോതിരം, ആധാർ കാർഡ്, പാൻ കാർഡ്, ലൈസൻസ്, എടിഎം കാർഡ് എന്നിവ ഉൾപ്പടെ കളവുപോയത്.
സംഭവത്തിൽ തലശ്ശേരി പൊലീസിൽ പരാതി നൽകി. തലശേരി നഗരത്തിൽ മോഷണം പതിവാണെന്ന പരാതികളുയരുന്നുണ്ട്.
#Robbery #auto #parked #Thalassery #Theft #common #city