ചാത്തന്നൂർ (കൊല്ലം): (www.truevisionnews.com) കാണാതായ വിദ്യാർഥിയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി.
കല്ലുവാതുക്കൽ വരിഞ്ഞം കരൂർകളങ്ങരയിൽ തുണ്ടുവിളവീട്ടിൽ രവിയുടെ മകൻ അച്ചു (17) ആണ് മരിച്ചത്. അടുതലയാറ്റിൽ മണ്ണയം പാലത്തിന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 23ന് വീട്ടിൽ നിന്നും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ വിദ്യാർഥിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ അച്ചുവിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാർ കൂടെ ഇല്ലായിരുന്നു എന്ന മൊഴിയാണ് നൽകിയത്.
തുടർന്ന് പൊലിസ് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
പൊലീസ് വീണ്ടും നടത്തിയ ചോദ്യംചെയ്യലിൽ അച്ചു ആറ്റിൽ അപകടത്തിൽപെട്ടെന്ന് വ്യക്തമാകുകയായിരുന്നു. മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റിൽ മണ്ണയം കടവിൽ കുളിക്കാനിറങ്ങിയപ്പോൾ അച്ചു ആറ്റിൽ മുങ്ങിത്താഴ്ന്നതായും പേടിച്ച് ആരോടും പറഞ്ഞില്ലെന്നും കൂട്ടുകാർ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
തുടർന്ന് വെള്ളിയാഴ്ച അഗ്നിരക്ഷാസേന സ്കൂബ സംഘം നടത്തിയ തെരച്ചിലിൽ ഇത്തിക്കരയാറ്റിൽ മണ്ണയം പാലത്തിന് സമീപം മൃതദേഹം കണ്ടെടുത്തു.
പാരിപ്പള്ളി പൊലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് : അംബിക.
#friend #drowned #boat #friends #telling #anyone #because #fear #bodyfound #days #later