മംഗളൂരു: (www.truevisionnews.com) ഉത്തര കന്നട ജില്ലയിലെ ഹാലിയ താലൂക്കിൽ മുണ്ടവാഡ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥിനി, അശ്രദ്ധമായി നിലത്തിട്ട വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു.
രണ്ടാം ക്ലാസ് വിദ്യാർഥിനി സാൻവി ബസവരാജ ഗൗളിയാണ് (എട്ട്) മരിച്ചത്. സ്കൂളിലെ ശുചിമുറിയിലേക്ക് പോവുകയായിരുന്നു കുട്ടി.
സമീപം വൈദ്യുതിക്കമ്പി വീണുകിടന്നിരുന്നു.
പുതുതായി നിർമിച്ച കുഴല്‍ക്കിണറിലൂടെ വെള്ളം പമ്പ് ചെയ്യുന്നതിനായി ഘടിപ്പിച്ച വൈദ്യുതിക്കമ്പി പമ്പിങ് കഴിഞ്ഞതോടെഅശ്രദ്ധമായി നിലത്തിടുകയായിരുന്നു.
#Unauthorized #electricityline #shocks #student #tragicend