#ShafiParampil | ഭക്ഷ്യ കിറ്റ് മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി: കാരുണ്യ സ്പർശവുമായി ഷാഫി, 1000 കുടുംബങ്ങൾക്ക് കിറ്റ് നൽകും

#ShafiParampil |  ഭക്ഷ്യ കിറ്റ്  മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി: കാരുണ്യ സ്പർശവുമായി ഷാഫി, 1000 കുടുംബങ്ങൾക്ക് കിറ്റ് നൽകും
Aug 4, 2024 03:43 PM | By Susmitha Surendran

കോഴിക്കോട് : (വിലങ്ങാട്) കാലവർഷ കെടുതിയും ഉരുൾപൊട്ടലും ദുരിതത്തിലാഴ്ത്തിയ മലയോര വാസികളുടെ കണ്ണീരൊപ്പാൻ ഷാഫി പറമ്പിൽ എം പി .

ദുരിത ബാധിത പ്രദേശങ്ങളിലെ 1000 കുടുംബങ്ങൾക്ക് 3000 രൂപ വില വരുന്ന ആവശ്യ സാധനങ്ങളുടെ കിറ്റ് വിവിധ സന്നദ്ധ പ്രർത്തകരുടെ സഹായത്തോടെ വിതരണം ചെയ്യും .

600 ഓളം കിറ്റുകൾ ഇതിനോടകം എത്തിച്ചു .കിറ്റുകളുടെ വിതണര ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു . ഫാദർ ഡോ വിൽസന് മുട്ടത്ത് കുന്നേൽ കിറ്റ് ഏറ്റുവാങ്ങി .

കോൺഗ്രസ് പ്രവർത്തകരുടെയും  മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം കെ മൂസ മാസ്റ്റർ,  ടി പി ജസീർ, ഡോ ബാസിത്, അർജുൻ കായക്കൊടി, അഭിഷേക്, ഫസൽ മട്ടാൻ, അഖില മര്യാട്ട്, വിപിൻ ജോർജ്, ഷെബി സെബാസ്റ്റ്യൻ നേതൃത്വം നൽകി .

ഇന്ന് രാവിലെ ഷാഫി പറമ്പിൽ എം പിയും മുഹമ്മദ് റിയാസും , കളക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവർ വിലങ്ങാട് സന്ദർശിച്ചിരുന്നു . അതേസമയം വിലങ്ങാടിന് പ്രത്യേക ധനസഹായം വലിയ അനിവാര്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു .

ഇവിടത്തുകാരുടെ ചെറിയത് മുതൽ വലിയത് വരെയുള്ള ഓരോ പ്രയാസങ്ങൾ സംബന്ധിച്ചും നേരിട്ട് കണ്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ ആണെങ്കിലും മുഖ്യമന്ത്രിയായും മറ്റ് സർക്കാർ സംവിധാനങ്ങളുമായും ധരിപ്പിച്ചിട്ടുണ്ട് .

കളക്ടറോടും മറ്റ് ഡിപ്പാർമെൻറ്കളോടും ഇവിടുത്തെ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌ . താൽക്കാലികമായി അപകട ഭീഷണി ഇല്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്തത് ജനങ്ങളുടെ പുനരധിവസിപ്പിക്കണമെന്നും ഷാഫി പറമ്പിൽ .

വിലങ്ങാടിന് വേണ്ടി പലതരത്തിലുള്ള പിന്തുണയും ഇപ്പോൾ വന്നിട്ടുണ്ട് . ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും എം എൽ എയുമായി കൂടി ആലോചിച്ച് നാടിന് ഗുണകരമായി എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്നുള്ളത് സമഗ്രമായ യോഗത്തിലൂടെ തീരുമാനിക്കും .

വരും ദിവസങ്ങളിൽ യു ഡി ഫിന്റെ കൂടുതൽ നേതാക്കൾ ഉൾപ്പെടെ സ്ഥലം സന്ദർശിക്കാൻ എത്തും . സർക്കാർ എടുക്കുന്ന മുൻകൈകൾക്ക് എല്ലാവിധ പിന്തുണയും നൽകി ഒറ്റക്കെട്ടായി വിലങ്ങാടിനായി ഉണ്ടാകുമെന്നും ഷാഫിപറമ്പിൽ പറഞ്ഞു .

#Food #kit #received #Minister #Mohammadriyas #Shafiparambil #touch #compassion #kit #given #1000 #families

Next TV

Related Stories
പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

Apr 29, 2025 07:03 PM

പാലക്കാട് കല്ലരിക്കോട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

പാലക്കാട് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി...

Read More >>
 കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

Apr 29, 2025 03:30 PM

കോഴിക്കോട് എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ

കുന്ദമംഗലം എംഡിഎംഎ കേസിലെ മുഖ്യപ്രതി...

Read More >>
 വിനീതിന്‍റെ മരണം;എസ്ഒജി സംബന്ധിച്ച രഹസ്യ വിവരങ്ങൾ  കെെമാറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 29, 2025 10:36 AM

വിനീതിന്‍റെ മരണം;എസ്ഒജി സംബന്ധിച്ച രഹസ്യ വിവരങ്ങൾ കെെമാറി; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അരീക്കോട് പൊലീസ് ക്യാമ്പിൽ ഹവീൽദാർ സി വിനീത് സ്വയം ജീവനൊടുക്കിയ സംഭവത്തിൽ...

Read More >>
കുറ്റ്യാടി കായക്കൊടിയിൽ  വയോധികനെ കാണാതായതായി പരാതി, അന്വേഷണം

Apr 29, 2025 10:29 AM

കുറ്റ്യാടി കായക്കൊടിയിൽ വയോധികനെ കാണാതായതായി പരാതി, അന്വേഷണം

കുറ്റ്യാടി കായക്കൊടി വയോധികനെ കാണാതായതായി...

Read More >>
Top Stories