കൽപ്പറ്റ: (truevisionnews.com)വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായി ഓരോ വ്യക്തിയും സംഘടനകളും അവരെ കൊണ്ട് കഴിയാവുന്ന സഹായങ്ങളെത്തിക്കാനുള്ള തിരിക്കിലാണ്.
ബന്ധുക്കളും കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ടവർക്കെല്ലാം ഇനി ജീവിതം ഒന്നേന്ന തുടങ്ങണം. ഒരു മൊബൈൽ ഫോണുപോലും വാങ്ങാൻ ആരുടെയും കൈയിലും പണമുണ്ടാവില്ല.
ഇവർക്കായി മൊബൈൽ ഫോണുകള്‍ ശേഖരിക്കുകയാണ് മൊബൈൽ കടക്കാരുടെ സംഘടനസ്വന്തമായതുള്ളത് പലതും നഷ്ടപ്പെട്ടവരാണ് അതീജീവിച്ചവർ.
ബന്ധുക്കളോ സുഹൃത്തുക്കളെയോ ഒന്നു വിളിക്കാൻ പോലും ഒരു മൊബൈൽ പോലുമില്ല. പലർക്കും സ്വന്തം നമ്പർ പോലും ഓർത്തെടുക്കാനാവുമോയെന്നും അറിയില്ല.
അതിജീവിച്ചവരെ സർക്കാർ കേന്ദ്രങ്ങളിൽ നിന്നും വിളിക്കണമെങ്കിൽ, ദുരിതാശ്വാസം ഇവരിലേക്ക് എത്തിക്കണമെങ്കിൽ ഒരു മൊബൈൽ ഫോൺ അത്യാവശ്യമാണ്.
വസ്ത്രവും ഭക്ഷണവും മരുന്നുമെന്ന പോലെ ഉപയോഗമുള്ള ഒരു വസ്തുവെന്ന നിലയിലാണ് മൊബൈൽ ഫോണുകളും ക്യാമ്പുകളിലെത്തിക്കാൻ കടയുടകള്‍ ശ്രമിക്കുന്നത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മൊബൈൽ കടക്കാരുടെ സംഘടനയുടെ കളക്ടഷൻ സെൻററുകളുണ്ട്.
സംഘടനയിൽ അംഗങ്ങളായവരോ, അല്ലെങ്കിൽ താൽപര്യമുള്ളവർക്കോ മൊബൈൽ നൽകാം.
ആധാർ കാർഡുകള്‍ നഷ്ടമാവർക്ക് പക്ഷെ സിമ്മുകൾ ലഭിക്കാനും സർക്കാരിൻെറ ഇടപെൽ ആവശ്യമാണ്. ആധാറുള്ളവർക്ക് ക്യാമ്പുകളിൽ നേരിട്ട് സിം കാർഡുകൾ വിതരണം ചെയ്യാൻ തയ്യാറാണെന്ന് കേരള സംസ്ഥാന മൊബൈൽ വ്യാപാര സമിതി സലിം പറഞ്ഞു.
എല്ലാ ജില്ലകളിൽ നിന്നും ശേഖരിക്കുന്ന മൊബൈലുകളും പവർ ബാങ്കുകളും വയനാട് ജില്ലാ ഭരണകൂടത്തിന് രണ്ടു ദിവസത്തിനകം കൈമാറും
#Wayanad #disaster #Mobile #traders #deliver #mobile #phones #SIM #cards #reliefcamps