#foundbody | ജിരി പുഴയിൽ ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

#foundbody | ജിരി പുഴയിൽ ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി
Nov 16, 2024 08:52 AM | By Athira V

ഇംഫാൽ: ( www.truevisionnews.com ) മണിപ്പൂരിലെ ജിരി പുഴയിൽ നിന്ന് ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം കുക്കി വിഭാഗം തട്ടിക്കൊണ്ടുപോയ മെയ്തെയ് കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചതെന്നാണ് സംശയം.

അസം റൈഫിൾസ് ജവാന്മാരാണ് ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ അസം സിൽച്ചാറിലെ മെഡിക്കൽ കോളജിലേക്ക്‌ മാറ്റി.

കുക്കികൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കുന്നവരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മെയ്തെയ് വിഭാഗക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം അയച്ചിരുന്നു.

ഹീനമായ പ്രവൃത്തി മണിപ്പൂരിലെ ജനങ്ങളിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അസ്ഥിരമായ സുരക്ഷാ സാഹചര്യമാണുള്ളത്. വിഷയത്തിൽ പ്രധാനമന്ത്രി ഉടൻ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.

നവംബർ ഏഴിന് 31കാരിയായ അധ്യാപികയെ മെയ്​തെയ് ആയുധധാരികളെന്ന സംശയിക്കുന്നവർ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ജീവനോടെ കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങളുടെ തുടക്കം.

2023 ​മെയ് മുതൽ മണിപ്പൂർ അശാന്തമാണ്. കലാപത്തിൽ ഇതുവരെ 240 പേരാണ് കൊല്ലപ്പെട്ടത്. 60,000 പേർ കുടിയിറക്കപ്പെടുകയും ചെയ്തു. സൈന്യം ഉൾപ്പെടെ സുരക്ഷാ സേനകളുടെ സാന്നിധ്യം ഉണ്ടായിട്ടും അക്രമങ്ങൾ തുടരുകയാണ്.





#Dead #bodies #woman #two #children #were #found #Jiri #river

Next TV

Related Stories
#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Nov 16, 2024 10:33 AM

#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

കോൺഗ്രസിലായിരന്ന മുനിരത്ന 2019ലാണ് കൂറുമാറി ബിജെപിയിൽ ചേർന്നത്. പീഡനപരാതിയിൽ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച്...

Read More >>
#HighCourt  | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

Nov 16, 2024 10:33 AM

#HighCourt | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

ചുംബനവും ആലിംഗനവും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്...

Read More >>
#clash |  മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ  കൂട്ടത്തല്ല്

Nov 16, 2024 10:28 AM

#clash | മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ കൂട്ടത്തല്ല്

വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ്...

Read More >>
#Hospitalfire | ആശുപത്രിയിലെ തീപിടിത്തം: മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം; വിമർശിച്ച് പ്രതിപക്ഷം

Nov 16, 2024 10:24 AM

#Hospitalfire | ആശുപത്രിയിലെ തീപിടിത്തം: മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം; വിമർശിച്ച് പ്രതിപക്ഷം

അതേസമയം, തീപിടിത്തത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് യു.പി സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം...

Read More >>
#fire |  മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

Nov 16, 2024 10:11 AM

#fire | മരണവീട്ടിൽ ജനറേറ്ററിന് തീപിടിച്ച് 55-കാരി മരിച്ചു; മൂന്നുപേർക്ക് പൊള്ളലേറ്റു

ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിന് പെട്രോൾ ഒഴിക്കുന്നതിനിടെ സമീപത്തെ വിളക്കിലേക്കുവീണ്...

Read More >>
#foundbody |  ആ​ദ്യം ക​ണ്ട​ത് കാ​ൽ ഭാഗം, യു​വ​തി​യു​ടെ ന​ഗ്ന മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

Nov 16, 2024 09:45 AM

#foundbody | ആ​ദ്യം ക​ണ്ട​ത് കാ​ൽ ഭാഗം, യു​വ​തി​യു​ടെ ന​ഗ്ന മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം പ​ര​ന്ന​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി...

Read More >>
Top Stories