പരിയാരം: (truevisionnews.com) സ്വര്‍ണം കുറഞ്ഞുപോയെന്ന് പറഞ്ഞും ജോലിക്ക്പോകാന്‍ വിടാതെയും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്.
പഴയങ്ങാടി മാടായിപ്പാറ മാടന് വീട്ടില്‍ ഷാന ഗമിനി (29) യാണ് പരിയാരം പോലീസിൽ പരാതി നൽകിയത്.
പരാതിയിൽ ഭര്‍ത്താവ് ഉൾപ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഭര്‍ത്താവ് സിറിള്‍ ചന്ദ്രന്, ഭര്‍തൃ പിതാവ് ചന്ദ്രന്, ഭര്‍തൃമാതാവ് സരോജിനി, സഹോദരന് സാജന്, സഹോദര ഭാര്യ ജോഷിന എന്നിവരുടെ പേരിലാണ് കേസ്.
2021 ഏപ്രില്‍ 17 ന് വിവാഹിതരായ ഇരുവരും മാടായി അടുത്തിലയിലെ വാടക വീട്ടിലും ചന്തപ്പുര ഭൂദാനത്തെ ഭര്‍തൃ വീട്ടിലുമാണ് താമസിച്ചിരുന്നത്.
2023 മെയ് മുതല്‍ നവംബര്‍ 30 വരെയുള്ള കാലത്ത് ശാരീരിക-മാനസിക പീഡനം നടത്തിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
#Complaint #physical #mental #abuse #young #woman #case #against #husband #relatives