#WayanadMudflow | വയനാട് ദുരന്തം; ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശം ഒഴിവാക്കണം, കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തും - മുഹമ്മദ് റിയാസ്

#WayanadMudflow | വയനാട് ദുരന്തം; ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശം ഒഴിവാക്കണം, കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തും - മുഹമ്മദ് റിയാസ്
Aug 2, 2024 07:20 PM | By VIPIN P V

കല്‍പ്പറ്റ: (truevisionnews.com) വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യത പരിഗണിക്കണമെന്നും ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ക്യാമ്പുകള്‍ വീടാണെന്ന് കണ്ടായിരിക്കണം ഇടപെടേണ്ടത്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ സ്വകാര്യതയ്ക്ക് വിലകല്‍പ്പിക്കണം.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ വലിയ മാനസിക വിഷമത്തിലാണുള്ളത്. ക്യാമ്പുകളില്‍ പോയി അഭിമുഖം എടുക്കുന്നത് ഒഴിവാക്കണം.

ക്യാമ്പിൽ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ന് 14 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ലപ്പുറ ജില്ലയിൽ നിന്ന് മൂന്നെണ്ണവും വയനാട്ടിലെ ദുരന്തമേഖലയില്‍ നിന്ന് 11 എണ്ണവും കണ്ടെത്തി. സ്കൂള്‍ നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് മാത്രം എട്ട് മൃതദേഹം കണ്ടെത്തി.

നാലുപേരെ ഇന്ന് ജീവനോടെ പടവെട്ടിക്കുന്നിൽ നിന്ന് രക്ഷിക്കാനായി. നിലവില്‍ 597 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 17 ക്യാമ്പുകളാണ് ചൂരല്‍മല, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

ആകെ 2303 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ക്യാമ്പുകളിൽ ആവശ്യത്തിന് സാധനങ്ങൾ ഉണ്ട്. സാധനങ്ങൾ അതാത് ജില്ലാ കളക്ടറേറ്റുകളിൽ നൽകണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഇനി കൂടുതൽ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.മന്ത്രി എകെ ശശീന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

#Wayanad #Tragedy #Unnecessary #visits #camps #avoided #more #control #imposed #MuhammadRiaz

Next TV

Related Stories
#SajiCherian | കേരളം ലോകത്തേടൊപ്പം വളരുമ്പോൾ ശസ്ത്ര ബോധവും യുക്തി ബോധവും ശക്തമാക്കണം - മന്ത്രി സജി ചെറിയാൻ

Nov 16, 2024 11:03 AM

#SajiCherian | കേരളം ലോകത്തേടൊപ്പം വളരുമ്പോൾ ശസ്ത്ര ബോധവും യുക്തി ബോധവും ശക്തമാക്കണം - മന്ത്രി സജി ചെറിയാൻ

യുക്തി ബോധം വളരണം. നമ്മൾ മാറുകയാണ് . നമുക്ക് ലോകത്തോടൊപ്പം വളരുകയാണ്. പണമില്ല എന്ന് പറഞ്ഞ് നമുക്ക് മാറി നിൽക്കാൻ...

Read More >>
#clash | കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെ കല്ലേറ്

Nov 16, 2024 09:58 AM

#clash | കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം; വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെ കല്ലേറ്

പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാൽ, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോൺഗ്രസുമായി തെറ്റി നേതൃത്വവുമായി ഇടഞ്ഞ്...

Read More >>
#theft | കോഴിക്കോട് കുറ്റ്യാടിയിൽ മോഷണം വർധിക്കുന്നു; മോഷിടിക്കുന്നത് വയറിങ്ങിന്​ ഉപയോഗിച്ച എർത്ത്​ കമ്പികൾ

Nov 16, 2024 09:31 AM

#theft | കോഴിക്കോട് കുറ്റ്യാടിയിൽ മോഷണം വർധിക്കുന്നു; മോഷിടിക്കുന്നത് വയറിങ്ങിന്​ ഉപയോഗിച്ച എർത്ത്​ കമ്പികൾ

കു​റ്റ്യാ​ടി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ...

Read More >>
#kannuraccident | കണ്ണൂർ അപകടം; അ‍ഞ്ജലിയുടെയും ജെസിയുടെയും സംസ്കാരം ഇന്ന്

Nov 16, 2024 07:43 AM

#kannuraccident | കണ്ണൂർ അപകടം; അ‍ഞ്ജലിയുടെയും ജെസിയുടെയും സംസ്കാരം ഇന്ന്

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി....

Read More >>
#Ration | സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

Nov 16, 2024 07:11 AM

#Ration | സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണയും...

Read More >>
Top Stories