ആലപ്പുഴ: (truevisionnews.com) കേരളം ലോകത്തേടൊപ്പം വളരുമ്പോൾ ശസ്ത്ര ബോധവും യുക്തി ബോധവും ശക്തമാക്കണമെ ന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കേരളാ സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായുള്ള കരിയർ സെമിനാർ ആൻ്റ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി പി ചിത്തരഞ്ചൻ എം എൽഎ അധ്യക്ഷനായി. നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ എ എസ് കവിത, വിഎച്ച്എസ് സി ഡയരക്ടർ സിന്ധു ആർ, ആലപ്പുഴ മുൻസിപ്പൽ ചെയർമാൻ, ശ്രീലേഖ , ശ്രീലത തുടങ്ങിയവർ സംസാരിച്ചു. സിദ്ധിഖ് സ്വഗതം പറഞ്ഞു.
പതിമൂന്ന് വർഷത്തിന് ശേഷമാണ് ശാസ്ത്രോത്സവം ആലപ്പുഴയിലേക്ക് എത്തുന്നത്. വലിയ പ്രധാന്യത്തോടെയാണ് ഈ നാട് ശാസത്രോത്സവത്തെ വരവേൽക്കുന്നത്.
ശാസ്ത്രത്തിലൂടെ മാത്രമേ അടുത്ത തലമുറയ്ക്ക് വളരാൻ കഴിയുകയുള്ളൂ. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാസത്രത്തേ കുറിച്ചുള്ള നല്ല ധാരണ ഉണ്ടാകണം.
യുക്തി ബോധം വളരണം. നമ്മൾ മാറുകയാണ്. നമ്മൾ ലോകത്തോടൊപ്പം വളരുകയാണ്. പണമില്ല എന്ന് പറഞ്ഞ് നമുക്ക് മാറി നിൽക്കാൻ കലിയില്ല.
സർക്കാർ തീരിമാനിച്ചിട്ടുള്ളത് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഗവേഷണ സ്ഥാപനങ്ങളാക്കാനാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
#Kerala #grows #world #must #strengthen #sense #science #logic #Minister #SajiCherian