( www.truevisionnews.com ) മലയാളികളുടെ പ്രിയതാരമാണ് പാര്‍വതി തിരുവോത്ത്. വിക്രത്തിനൊപ്പമുള്ള 'തങ്കലാന്‍' ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് പാര്‍വതി.
ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായിട്ടുള്ള ചില ഫോട്ടാകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സില്‍വര്‍ നിറത്തിലുള്ള കേപ്പിനൊപ്പം നില നിറത്തിലുള്ള ബ്രാലെറ്റ് ബ്ലൗസും സ്‌കേര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.
മെറ്റാലിക് കേപോടു കൂടിയ ഈ ഔട്ട്ഫിറ്റ് വ്യത്യസ്ത രീതിയില്‍ സ്‌റ്റൈല്‍ ചെയ്യാവുന്നതാണ്. വൈശാലി എസിന്റെ കൗച്ചര്‍ കളക്ഷനില്‍ നിന്നുള്ള ഔറ്റ്ഫിറ്റാണിത്. 105,000 രൂപയാണ് ഇതിന്റെ വില. അക്വമറൈന്‍ ജൂവല്ലറിയുടെ പേള്‍ മുത്തുകളോടു കൂടിയ ആഭരണങ്ങളാണ് താരം ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്.
പാര്‍വതിയുടെ ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത് അഭിനവാണ്. ലുക്കിനു ചേരുന്ന രീതിയില്‍ ഉള്ള ഹെയര്‍സ്‌റ്റൈലിങും കൊടുത്തിരിക്കുന്നു. സാമന്ത അടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.
#parvathythiruvothu #wearing #metallic #silk #cape #film #promotion