#wayanadmudflow | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്

#wayanadmudflow | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്
Aug 2, 2024 06:07 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളുടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തു.

ദുരിതാശ്വാസ നിധിയിലേക്ക് കാശ് കൊടുക്കരുതെന്നും വ്യാപക അഴിമതിയാണ് ദുരിതാശ്വാസനിധയിൽ നടക്കുന്നതെന്നുമടക്കമാണ് ശ്രീജിത്ത് പന്തളം ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.അതേസമയം വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ് ഐ ആറും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ട് വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പൊലീസിന്‍റെ പട്രോളിംഗ് ശക്തമാക്കി.

ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

#police #registered #case #against #sreejith #pandalam #fake #campaign #against #cmdrf #amid #wayanad #landslide

Next TV

Related Stories
#Statesciencefestival | ദ്രാവക  മർദ്ദവും ഉപ്പിൻ്റെ അളവും;  ശാസ്ത്ര കണ്ടുപിടുത്തങ്ങളുമായി വളയത്തെ വിദ്യാർത്ഥികൾ

Nov 16, 2024 03:54 PM

#Statesciencefestival | ദ്രാവക മർദ്ദവും ഉപ്പിൻ്റെ അളവും; ശാസ്ത്ര കണ്ടുപിടുത്തങ്ങളുമായി വളയത്തെ വിദ്യാർത്ഥികൾ

സംസ്ഥാന ശാസ്ത്രോത്സവത്തിൽ ശ്രദ്ധേയ കണ്ടുപിടുത്തവുമായി കോഴിക്കോട് വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ...

Read More >>
#accident | ശബരിമല തീർത്ഥാടകരുടെ ബസ് തമിഴ്‌നാട് ട്രാൻസ്പോർട് ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

Nov 16, 2024 03:48 PM

#accident | ശബരിമല തീർത്ഥാടകരുടെ ബസ് തമിഴ്‌നാട് ട്രാൻസ്പോർട് ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക്...

Read More >>
#StateScienceFestival | അർജ്ജുനന്നുണ്ടായ ദുരന്തം ആവർത്തിക്കില്ല; നൂതന ശാസ്ത്ര മാർഗം അവതരിപ്പിച്ച് വിദ്യാർത്ഥികൾ

Nov 16, 2024 03:33 PM

#StateScienceFestival | അർജ്ജുനന്നുണ്ടായ ദുരന്തം ആവർത്തിക്കില്ല; നൂതന ശാസ്ത്ര മാർഗം അവതരിപ്പിച്ച് വിദ്യാർത്ഥികൾ

നൂതന ശാസ്ത്ര മാർഗം അവതരിപ്പിച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിൽ...

Read More >>
#theft | കോഴിക്കോട്ടെ അടക്ക മോഷണക്കേസ്,  രണ്ട് പേര്‍  പിടിയില്‍

Nov 16, 2024 03:19 PM

#theft | കോഴിക്കോട്ടെ അടക്ക മോഷണക്കേസ്, രണ്ട് പേര്‍ പിടിയില്‍

വെള്ളന്നൂര്‍ ഭാഗത്ത് കവുങ്ങിൻ തോട്ടങ്ങളിൽ സ്ഥിരമായി അടക്ക മോഷണം പോകുന്നു എന്ന പരാതി...

Read More >>
#Gangsterattack | ജനലുകൾ അടിച്ചു തകർത്തു, വെട്ടിക്കൊല്ലുമെന്ന് ഭീഷണി; സിപിഐ നേതാവിന്‍റേയടക്കം 2 വീടുകൾക്ക് നേരെ ആക്രമണം

Nov 16, 2024 03:14 PM

#Gangsterattack | ജനലുകൾ അടിച്ചു തകർത്തു, വെട്ടിക്കൊല്ലുമെന്ന് ഭീഷണി; സിപിഐ നേതാവിന്‍റേയടക്കം 2 വീടുകൾക്ക് നേരെ ആക്രമണം

ദേവീദാസിന്റെ വീട്ടിലെത്തിയ നാലംഗ സംഘം ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയം ദേവീദാസും ഭാര്യയുമാണ് വീട്ടിൽ...

Read More >>
#Clash | കോഴിക്കോട് ചേവായൂരിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോണ്‍ഗ്രസ്-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി, പൊലീസ് ലാത്തി വീശി

Nov 16, 2024 03:10 PM

#Clash | കോഴിക്കോട് ചേവായൂരിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോണ്‍ഗ്രസ്-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി, പൊലീസ് ലാത്തി വീശി

സഹകരണ വകുപ്പിന്‍റെ പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവൻ എംപി...

Read More >>
Top Stories