ആലപ്പുഴ: (truevisionnews.com) ഇന്നലെ ആരംഭിച്ച സംസ്ഥാന ശാസ്ത്രോത്സവത്തിൽ ശ്രദ്ധേയ കണ്ടുപിടുത്തവുമായി കോഴിക്കോട് വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ.
ദ്രാവക മർദ്ദവും വെള്ളത്തിൽ അടങ്ങിയ ഉപ്പിൻ്റെ അളവും കണ്ടുപിടിക്കാനുള്ള ഉപകരണമാണ് എസ്.എസ്.എൽ.സി വിദ്യാർത്ഥികളായ നീരജ് ടി യും റൈഹാൻ ആർ എസും ചേർന്ന് വികസിപ്പിച്ചെടുത്തത്.
വളയം മഞ്ചാന്തറയിലെ തറേമ്മൽ രാജേഷിൻ്റെയും കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രജിനയുടെയും മകനാണ് നീരജ്. തിരുവനന്തപുരം സ്വദേശികളായ സുൽഫിയുടെയും പാറക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരി റീജയുടെയും മകനാണ് റൈഹാൻ.
#Fluid #pressure #salt #content #students #ring #scientific #discoveries