തിരുവനന്തപുരം: (truevisionnews.com) എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ തുടർനടപടികൾ വേണ്ടെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. സർക്കാരിൻ്റെയും കേരള സർവകലാശാലയുടെയും ഭൂമിയിലാണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്.
ഈ ഭൂമി പുറമ്പോക്കാണെന്ന വഞ്ചിയൂർ വില്ലേജ് ഓഫീസറുടെ മറുപടി പുറത്തുവന്നതോടെയാണ് വിഷയം വീണ്ടും വിവാദമായത്. സർവകലാശാലയുടെ 55 സെന്റ് ഭൂമി കയ്യേറിയെന്ന് കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഫോറം ഗവർണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഗവേഷണ പ്രവർത്തനങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾക്ക് സ്ഥലം നൽകുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് ഗവർണർ. ഗവർണറുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഫോറത്തിൻ്റെ തീരുമാനം.
.gif)

പരാതിയുമായി എത്തിയ സംഘടനകളോടും ഗവർണർ തൻറെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ 55 സെൻ്റ് ഭൂമി എ.കെ.ജി പഠന ഗവേഷണ കേന്ദ്രം കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഫോറം ഗവർണർക്ക് നൽകിയ പരാതി. ഗവർണറിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിൻ്റെ തീരുമാനം. ഭൂമിവിവാദം ഉയർത്തികൊണ്ടുവരാൻ നേരത്തെയും ശ്രമമുള്ളതിനാലാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി സിപിഐഎം പുതിയ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചത്. നേരത്തെ എകെജി സെൻറർ എന്നറിയപ്പെട്ടിരുന്ന പഠന ഗവേഷണ കേന്ദ്രത്തിന് മുന്നിൽ പുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
Governor says no action needed on AKG Study and Research Center land dispute complaint
