കണ്ണിൽ ചോരയില്ലാത്ത നരാധമൻ....! ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്, ശരീരത്തിൽ എൺപതോളം പരിക്കുകൾ, പ്രതി അറസ്റ്റിൽ

കണ്ണിൽ ചോരയില്ലാത്ത നരാധമൻ....! ആശുപത്രിയിലെത്തിച്ചത് ഭാര്യയെന്ന് പറഞ്ഞ്, ശരീരത്തിൽ എൺപതോളം പരിക്കുകൾ, പ്രതി അറസ്റ്റിൽ
Aug 1, 2025 01:42 PM | By Anjali M T

പാലക്കാട്:(truevisionnews.com) പാലക്കാട് നഗര മധ്യത്തിൽ 46 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യന്‍ അറസ്റ്റിൽ. 46 കാരിയെ അതിക്രൂരമായാണ് സുബ്ബയ്യൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സുബ്ബയ്യൻ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. യുവതിയുടെ ശരീരത്തിൽ 80 പരിക്കുകൾ ഉണ്ടായിരുന്നതായി എ എസ് പി രാജേഷ് കുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നെഞ്ചത്തും ചുണ്ടിലും രഹസ്യഭാഗത്തും പരിക്കുണ്ടായിരുന്നു. ശ്വാസം മുട്ടിച്ചാണ് പ്രതി യുവതിയെ കൊന്നത് എന്നാണ് നിഗമനമെന്നും ഭാര്യ എന്ന് പറഞ്ഞാണ് പ്രതി യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്നും എ എസ് പി കൂട്ടിച്ചേര്‍ത്തു.

പാലക്കാട്‌ സ്റ്റേഡിയം ബൈപ്പാസ് പരിസരത്ത് 46 കാരി നേരിട്ടത് അതിക്രൂര പീഡനമാണ്. വാരിയെല്ലിന് പൊട്ടലും നട്ടെല്ലിനു ക്ഷതവുമേറ്റു. ശബ്ദം ഉണ്ടാക്കാതിരിക്കാൻ ശ്വാസം മുട്ടിച്ചു. യുവതിയെ ചവിട്ടുകയും ഇടിക്കുകയുo ചെയ്തു. പീഡനത്തിനുശേഷം മരിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോൾ പ്രതി രക്ഷകൻ ചമഞ്ഞു യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഭാര്യ എന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി എത്തിച്ചത്. പക്ഷേ ആശുപത്രിയിൽ നിരീക്ഷണത്തിനായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ എ വിജുവിന് സംശയം തോന്നി. നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രതിക്കുറ്റം സമ്മതിച്ചത്. കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു.

നിരവധി കേസുകളിൽ പ്രതിയാണ് സുബ്ബയ്യൻ. 2023 ൽ ഭാര്യയെ ഗാർഹിക പീഡനത്തിന് ഇരയാക്കിയതിന് സുബ്ബയ്യനെതിരെ മീനാക്ഷിപ്പുരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ സർക്കാർ ആശുപത്രി തല്ലി തകർത്ത കേസിലും ഇയാൾ പ്രതിയാണ്. ആക്രി പെറുക്കിയാണ് സുബ്ബയ്യൻ ജീവിക്കുന്നത്. തെരുവിൽ അലഞ്ഞു നടക്കുന്ന യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോകുന്നത് കണ്ട ദൃക്സാക്ഷികളുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. പാലക്കാട് എഎസ്പി രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Accused arrested in connection with rape and murder of 46-year-old woman in Palakkad city center new

Next TV

Related Stories
കാമുകനെ വിഷം കൊടുത്ത് കൊന്ന കാമുകിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

Aug 1, 2025 07:37 PM

കാമുകനെ വിഷം കൊടുത്ത് കൊന്ന കാമുകിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന പെണ്‍സുഹൃത്ത്...

Read More >>
പിതാവിൽ നിന്ന് പണം തട്ടാൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

Aug 1, 2025 07:23 PM

പിതാവിൽ നിന്ന് പണം തട്ടാൻ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികൾ അറസ്റ്റിൽ

ഹൂളിമാവ് സ്‌കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ...

Read More >>
തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 1, 2025 06:47 PM

തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
'അഴകുള്ള ഫാത്തിമാ' .... വിവാഹം കഴിച്ചത് എട്ട് പേരെ, ലക്ഷക്കണക്കിന് രൂപ തട്ടി; ചായക്കടയിൽ യുവാവുമായി സംസാരിച്ചിരിക്കെ അധ്യാപികയെ പിടികൂടി പൊലീസ്

Aug 1, 2025 05:29 PM

'അഴകുള്ള ഫാത്തിമാ' .... വിവാഹം കഴിച്ചത് എട്ട് പേരെ, ലക്ഷക്കണക്കിന് രൂപ തട്ടി; ചായക്കടയിൽ യുവാവുമായി സംസാരിച്ചിരിക്കെ അധ്യാപികയെ പിടികൂടി പൊലീസ്

എട്ട് പേരെ വിവാഹം കഴിച്ച് ഓരോ പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയെ മഹാരാഷ്ട്രയിൽ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം, യുവാവ് പിടിയിൽ, ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പരാതി

Aug 1, 2025 04:50 PM

മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം, യുവാവ് പിടിയിൽ, ബസ് ജീവനക്കാർ സഹായിച്ചില്ലെന്ന് പരാതി

മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വെച്ച് വിദ്യാർത്ഥിനിക്ക് നേരെ ലൈ​ഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി....

Read More >>
Top Stories

//Truevisionall