( www.truevisionnews.com )തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് മലയാളി താരം കീര്‍ത്തി സുരേഷ്. വിവിധ ഭാഷകളില്‍ അഭിനയിച്ച് പാന്‍ ഇന്ത്യന്‍ സ്റ്റാറാകാനുള്ള ഒരുക്കത്തിലാണ് താരം. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് കീര്‍ത്തി സുരേഷ്.
വ്യത്യസ്തമായ സാരി ലുക്കിലാണ് പ്രൊമോഷന്റെ ഭാഗമായി താരം ആരാധകര്‍ക്കു മുമ്പില്‍ എത്തിയത്. ലൈറ്റ് വെയ്റ്റായിട്ടുള്ള സാരിയില്‍ വിവിധ നിറങ്ങളില്‍ ധാരാളം പൂക്കള്‍ ഹാന്‍ഡ് എംബ്രോയിഡറി ചെയ്തിരിക്കുന്നു.
ബാക്ക് ലെസ്സും, സ്ലീവ് ലെസ്സുമായിട്ടുള്ള ബ്ലൗസാണ് മാച്ചിങ്ങായി നല്‍കിയിരിക്കുന്നത്. ഡീപ്പ് വി നെക്ക് സ്ട്രാപ്പാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
പിന്നിയിട്ടിരിക്കുന്ന മുടിയില്‍ റോസാപ്പൂവ് കൊണ്ടുള്ള സ്‌റ്റൈലിങ്ങും കൊടുത്തിട്ടുണ്ട്. ചെറിയ സ്റ്റഡ് കമ്മലും വെളുത്ത മുത്തുകളും കല്ലുകളും പതിപ്പിച്ച നെക്ലസുമാണ് അക്‌സസറിയായി അണിഞ്ഞിരിക്കുന്നത്.
#keerthysuresh #wearing #floral #saree #film #promotion