#Nasa | വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം അതിവേഗം ഭൂമിക്ക് അരികിലേക്ക്; മുന്നറിയിപ്പുമായി നാസ

#Nasa | വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം അതിവേഗം ഭൂമിക്ക് അരികിലേക്ക്; മുന്നറിയിപ്പുമായി നാസ
Jul 31, 2024 08:51 PM | By Jain Rosviya

വാഷിംഗ്‌ടണ്‍: (truevisionnews.com) ഒരു വിമാനത്തിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്.

150 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹം ഈ വരുന്ന ഓഗസ്റ്റ് രണ്ടിന് ഭൂമിക്ക് ഏറ്റവും അരികിലെത്തുമെന്നാണ് നാസയുടെ പ്രവചനം.

മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിക്ക് അരികിലേക്ക് വരികയാണ്. 2024 എന്‍എസ്1 എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്‍റെ വേഗത മണിക്കൂറില്‍ 27,274 കിലോമീറ്ററാണ്. അപ്പോളോ ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

150 അടി അഥവാ 46 മീറ്ററാണ് ഇതിന് വ്യാസം കണക്കാക്കുന്നത്. ഒരു ചെറിയ വിമാനത്തിന്‍റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഓഗസ്റ്റ് രണ്ടാം തിയതി ഇന്ത്യന്‍ സമയം 5.35നാണ് ഭൂമിക്ക് ഏറ്റവും അരികില്‍ എത്തുക എന്നാണ് നാസയിലെ ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം.

ഛിന്നഗ്രഹങ്ങള്‍ അടക്കമുള്ള നിരവധി ബഹിരാകാശ വസ്‌തുക്കള്‍ ഭൂമിക്ക് അരികിലെത്താറുണ്ട്. എന്നാല്‍ ഇവയില്‍ മിക്കതും ഭൂമിക്ക് ഭീഷണിയാവാറില്ല.

സാധാരണഗതിയില്‍ ഭൂമിക്ക് 4.6 മില്യണ്‍ മൈല്‍ (74 ലക്ഷം കിലോമീറ്റര്‍) എങ്കിലും അടുത്തെത്തുന്ന 150 മീറ്ററിലധികം വ്യാസമുള്ള ഛിന്നഗ്രങ്ങളാണ് ഭൂമിക്ക് ഭീഷണിയായി മാറാറുള്ളൂ.

2024 എന്‍എസ്1 ഉം ഒരു തരത്തിലും ഭൂമിക്ക് ഭീഷണിയാവില്ല എന്ന് കണക്കാക്കപ്പെടുന്നു. ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുമ്പോള്‍ ഈ ഛിന്നഗ്രഹത്തിന് 20 ലക്ഷം കിലോമീറ്റര്‍ മാത്രമേ അകലം ഉണ്ടാകൂവെങ്കിലും ഭൂമിക്ക് ഭീഷണിയാവാന്‍ തക്ക വലിപ്പം 2024 എന്‍എസ്1ന് ഇല്ല.

എങ്കിലും എന്‍എസ്1ന്‍റെ സഞ്ചാരം നാസ കൃത്യമായി നിരീക്ഷിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഛിന്നഗ്രഹത്തിന്‍റെ പാതയില്‍ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസം വരുന്നുണ്ടോ എന്ന് അറിയാന്‍ വേണ്ടിയാണിത്.

നാസയുടെ സെന്‍റര്‍ ഫോര്‍ നിയര്‍-എര്‍ത്ത് ഒബ്‌ജെക്റ്റ് സ്റ്റഡീസ് ഭൂമിക്ക് അരികിലെത്തുന്ന എല്ലാ എന്‍ഇഒകളെയും (നിയര്‍-എര്‍ത്ത് ഒബ്‌ജെക്റ്റ്) നിരീക്ഷിക്കാറുണ്ട്.

ബഹിരാകാശ വസ്തുക്കളുടെ വലിപ്പം, വേഗം, ദൂരം, മറ്റനേകം പ്രത്യേകതകള്‍ എന്നിവയെ കുറിച്ച് ഈ ഗവേഷണ കേന്ദ്രം പഠിക്കാറുണ്ട്.

#nasa #alerts #150 #ft #airplane #sized #2024 #ns1 #asteroid #approaching #earth #august2

Next TV

Related Stories
#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

Dec 5, 2024 03:55 PM

#caroffer | കാർ വാങ്ങുവാൻ പ്ലാനുണ്ടോ? എങ്കിൽ വർഷാവസാന വിലക്കിഴിവിന് സ്വന്തമാക്കാം

നിങ്ങൾ ഈ കമ്പനികളുടെ കാറുകൾ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അവയിൽ ലഭ്യമായ വർഷാവസാന കിഴിവുകളെക്കുറിച്ച്...

Read More >>
#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

Dec 4, 2024 09:15 PM

#instagram | ഇൻസ്റ്റയ്ക്കും പണികിട്ടിയോ? ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍

ഇന്ന് ഉച്ച മുതല്‍ സമാനമായ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടറും...

Read More >>
#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

Nov 28, 2024 03:47 PM

#otp | ശ്രദ്ധിക്കുക...! ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം; കാരണമിതാണ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി...

Read More >>
#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

Nov 17, 2024 08:55 PM

#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ...

Read More >>
#mesyatsevisland | മനോഹര ദ്വീപ്  വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Nov 16, 2024 10:54 PM

#mesyatsevisland | മനോഹര ദ്വീപ് വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പഠനത്തിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ...

Read More >>
#Lenovo | പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

Nov 16, 2024 03:37 PM

#Lenovo | പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന...

Read More >>
Top Stories