കൽപ്പറ്റ: (truevisionnews.com) മുണ്ടക്കൈയിൽ ജീവനുള്ളവരെയെല്ലാം രക്ഷിച്ചു കഴിഞ്ഞുവെന്നും മൃതശരീരങ്ങൾ മാത്രമാണ് ഇനി കണ്ടെത്താനുള്ളത് എന്നും എഡിജിപി എം ആർ അജിത്ത് കുമാർ.
'മുണ്ടക്കൈ മുഴുവൻ പൊളിഞ്ഞുകിടക്കുകയായിരുന്നു, വളരെ സാഹസികമാണ് രാവിലെ മുതൽ മനുഷ്യരെ രക്ഷപ്പെടുത്തിയത്. വലിയ വാഹനങ്ങൾ കൊണ്ട് പോവാൻ കഴിയുന്നില്ല എന്നുള്ളതാണ് പ്രധാന വെല്ലുവിളി.
ജെസിബിയും മറ്റും ഉപയോഗിച്ച് കഴിയാവുന്ന വേഗത്തിൽ മൃതദേഹങ്ങൾ പുറത്തെടുക്കുകയാണ്' അജിത്ത് കുമാർ പറഞ്ഞു.
കെ 9 സ്‌ക്വാഡ്, ആർമി, ഫയർഫോഴ്‌സ്, എൻഡിആർഎഫ്, നാവി സന്നദ്ധ സംഘടനകൾ അടക്കം ഒരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒരു സ്ഥലവും വിടാതെ എല്ലാ സ്ഥലം പരിശോധിച്ചിട്ടുണ്ട്. ആറും ഏഴും അടിയോളം അടിഞ്ഞുകൂടിയ അവശിഷ്ട്ടങ്ങളാണ് ഇനി മാന്തി നോക്കേണ്ടത്, ഇതിനകം ജെസിബി ഉപയോഗിച്ച് ആളുകളെ കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ ആവശ്യത്തോളം മനുഷ്യ വിഭവങ്ങൾ രക്ഷാപ്രവർത്തനത്തിനുണ്ട്. അനാവശ്യമായി ദുരന്ത സ്ഥലത്തേക്ക് വന്ന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കരുതെന്നും അജിത്ത് കുമാർ പറഞ്ഞു.
#Mundakai #saved #all #the #living #only #dead #remains #ADGP #AjithKumar