(truevisionnews.com) വയനാട്ടിലെ ഉരുൾപൊട്ടലിൽ സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ നാല്പതോളം പേരെയാണ് മുണ്ടകൈ സ്വദേശിയായ നാസറിന് നഷ്ടപ്പെട്ടത്.
രണ്ടുസഹോദരിയും അനിയനും അവരുടെ മക്കളും അടക്കം പതിനേഴുപേർ, ഭാര്യയുടെ കുടുംബത്തിൽപ്പെട്ട ഏഴുപേർ, ഉമ്മയുടെ കുടുംബത്തിലുള്ള മറ്റുചില അംഗങ്ങൾ ഉൾപ്പെടെ നാൽപതോളം പേരെയാണ് ഉരുൾപൊട്ടലിൽ കാണാതെ പോയത്.
ഇതിൽ ആറുപേരോളം മാത്രമാണ് കിട്ടിയത്. ഈ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി അടക്കം ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽപേരെയും കിട്ടാനാണുള്ളതെന്ന് നാസർ പറഞ്ഞു.
ഉരുൾപൊട്ടലിൽ നാസറിന്റെ വീടും ഭാഗികമായി തകർന്നു. ഭാര്യയുടെ വീടും അയൽപക്കത്തെ വീടുകളും മുണ്ടകൈയം ടൗണും മുഴുവനായി പോയെന്നും അവിടെ തിരിച്ചറിയാനായി ഇനി ഒന്നുമില്ലെന്നും നാസർ പറഞ്ഞു.
അതേസമയം ഇനി ചൂരല്‍മലയിലേക്ക് ഒരു തിരിച്ചുപോക്കില്ലന്ന് പറയുകയാണ് മൊയ്തു . ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ തലനാരിഴയ്ക്കാണ് മൊയ്തുവിന്റെ സഹോദരിയും മകളും രക്ഷപ്പെട്ടത്.
മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവരിപ്പോള്‍. അപകടത്തില്‍പെട്ടവരില്‍ ചിലരെ മൊയ്തു രക്ഷിച്ചിരുന്നു. എന്നാല്‍ രക്ഷിക്കാന്‍ കഴിയാതെ പോയവരാണ് അധികവും എന്നാണ് അദ്ദേഹം പറയുന്നത്.
വസ്ത്രമില്ല, കടയില്ല, ഭക്ഷണമില്ല ഇനി നാട്ടിലേക്ക് തിരിച്ചുപോകാന്‍ അവിടെ എന്താണ് ബാക്കിയുള്ളതെന്ന് മൊയ്തു വേദനയോടെ ചോദിക്കുന്നു.
#40 #members #family #lost #one #night #only #six #bodies #found #Nasser #helpless