കൽപ്പറ്റ: ( www.truevisionnews.com )വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടി സാങ്കേതികം മാത്രമാണെന്നും നിയമവിദഗ്ർ ചൂണ്ടിക്കാണിച്ചതിനാലാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നതെന്നും മന്ത്രി വീണാ ജോർജ്ജ്.
ഭാവിയിൽ ബന്ധുക്കൾക്ക് നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തിൽ പെട്ട് മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം വന്നത്.
വളരെ പെട്ടെന്നാണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. നിലമ്പൂരിൽ നിന്ന് എത്തുന്ന മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സജ്ജീകരണം ഉണ്ട്. സാധാരണ പോസ്റ്റുമോർട്ടത്തിൻ്റെ സങ്കീർണതകളില്ല. കൂടുതൽ ഫ്രീസറുകൾ മറ്റ് ജില്ലകളിൽ നിന്നുമെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
#postmortem #process #those #who #died #mundakai #tragedy #wayanad #technical #minister #veenageorge