കൽപ്പറ്റ: (truevisionnews.com) കേരളക്കരയെ തന്നെ ഭയത്തിന്റെ കൊടുമുടിയിൽ നിർത്തിയ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തം ഡി ജി സജിത്തും മുഹമ്മദ് കുഞ്ഞിയും ഒരിക്കലും മറക്കില്ല.
വയനാട്ടിലെ ദുരന്തത്തിന് നേരിട്ട് സാക്ഷികളായ രണ്ട് പേരാണ് കെഎസ്ആർടിസി ബസ് ജീവനക്കാരാ ഡ്രൈവർ ഡി.ജി. സജിത്തും കണ്ടക്ടർ മുഹമ്മദ് കുഞ്ഞിയും.
ചൂരൽമല സ്റ്റേ ബസിലെ ജീവനക്കാരായ ഇരുവരും എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രി 8.30-യുടെ അവസാന സർവീസും കഴിഞ്ഞ് ചൂരൽമലയിലെ പാലത്തിനപ്പുറത്തുള്ള സ്റ്റേ റൂമിൽ രാത്രി തങ്ങിയത്.
പുലെർച്ചെ കുന്നിൻ മുകളിൽ നിന്ന് ഉരുൾപൊട്ടിവരുമ്പോൾ സജിത്തും കണ്ടക്ടർ മുഹമ്മദ് കുഞ്ഞിയും മുറിയിലുണ്ട്.
മുറിയുടെ തൊട്ടുപുറകിലൂടെയാണ് ഉരൂൾപൊട്ടിവന്നത്. ഭാഗ്യം കൊണ്ട് മറ്റ് അപകടങ്ങളൊന്നും സംവഭിക്കാതെ രക്ഷപെട്ട ഇരുവരെയും ചൊവ്വാഴ്ച വൈകീട്ടോടെയാണ് സേനാംഗങ്ങൾ പുറത്തെത്തിച്ചത്. തുടർന്ന് വടുവൻചാൽ സ്വദേശിയായ സജിത്തും കൊടുവള്ളി സ്വദേശി മുഹമ്മദ് കുഞ്ഞിയും കൽപറ്റയിലെത്തി.
#mountain #looms #before #eyes #KSRTC #bus #employees #witnessed #tragedy