#heavyrain | ആ ചരിത്രം അവസാനിക്കുന്നു; കനത്തമഴയോട് അടിയറവ് പറഞ്ഞ് പഴയ കൊച്ചിന്‍ പാലം

#heavyrain | ആ ചരിത്രം അവസാനിക്കുന്നു; കനത്തമഴയോട് അടിയറവ് പറഞ്ഞ് പഴയ കൊച്ചിന്‍ പാലം
Jul 31, 2024 09:36 AM | By ADITHYA. NP

തൃശ്ശൂര്‍:(www.truevisionnews.com) ഈ കാലവര്‍ഷത്തെ കനത്തമഴയോട് അടിയറവ് പറഞ്ഞ് പഴയ കൊച്ചിന്‍ പാലം. 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2011ല്‍ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു.

എങ്കിലും 2018ലെയും 2019ലെയും പ്രളയത്തെ കൊച്ചിന്‍ പാലം അതിജീവിച്ചിരുന്നു. ചെറുതുരുത്തി-ഷൊര്‍ണൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം, കേരളപ്പിറവിക്ക് മുന്‍പ് പഴയ മദിരാശി മലബാറിനെയും തിരുവിതാംകൂര്‍ കൊച്ചിയെയും ഏകോപിപ്പിച്ചാണ് നിര്‍മിച്ചത്.

ഷൊര്‍ണൂരിലൂടെ കടന്ന് പോകുന്ന ട്രെയിന്‍ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കണമെന്ന അന്നത്തെ കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്റ ആഗ്രഹമാണ് പാലം നിര്‍മാണത്തിന് പിന്നില്‍.

1902 ജൂണ്‍ 2ന് ആദ്യത്തെ ചരക്ക് ട്രെയിനും ജൂലായ് 16ന് ആദ്യത്തെ യാത്രാവണ്ടിയും മലബാറില്‍ നിന്ന് തിരുവിതാംകൂറിലേക്ക് ഈ പഴയ കൊച്ചിന്‍ പാലത്തിലൂടെയാണ് സര്‍വീസ് നടത്തിയത്.

ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്ന ഇതേ പാലത്തിലൂടെ തന്നെയാണ് ആദ്യകാലത്ത് മോട്ടോര്‍ വാഹനങ്ങളും കടന്ന് പോയിരുന്നത്.

മീറ്റര്‍ ഗേജില്‍ നിന്നും ബ്രോഡ് ഗേജിലേക്ക് മാറുന്ന തുടക്കത്തില്‍ തന്നെ ബ്രിട്ടിഷ് സര്‍ക്കാര്‍ ട്രെയിന്‍ ഗതാഗതത്തിന് സമാന്തരമായി പുതിയൊരു പാലം നിര്‍മിച്ചപ്പോള്‍ ഇന്നത്തെ പഴയ കൊച്ചിന്‍ പാലം മോട്ടര്‍ വാഹനങ്ങള്‍ക്ക് മാത്രമായി മാറുകയായിരുന്നു.

അറ്റകുറ്റപ്പണികളുടെ അപര്യാപ്തത മൂലം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പാലം ബലക്ഷയം വന്നതിനെ തുടര്‍ന്ന് അടച്ചിടുകയും തൊട്ടടുത്ത് തന്നെ മറ്റൊരു പുതിയ കൊച്ചിന്‍ പാലം 2003 ജനുവരി 25ന് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയുമായിരുന്നു.

പഴയ കൊച്ചിന്‍ പാലത്തിന്റെ രണ്ടു സ്പാനുകള്‍ 2011ലാണ് നിലംപൊത്തിയത്. 2018ലെ പ്രളയം വലിയ കേടുപാടുകളില്ലാതെ അതിജീവിച്ച പാലത്തിന്റെ ഒരു തൂണും സ്പാനും 2019ല്‍ തകര്‍ന്നിരുന്നു.

#old #cochin #bridge #churuurthi #collapsed #due #heavy #current

Next TV

Related Stories
#pkkunhalikutty | 'കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല'!  മുഖ്യമന്ത്രിക്ക് മറുപടിയുമായി  പി കെ കുഞ്ഞാലികുട്ടി

Nov 25, 2024 10:53 AM

#pkkunhalikutty | 'കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അറിയുന്നില്ല'! മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി

വയനാട്ടിലും പാലക്കാടും യുഡിഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക്...

Read More >>
#theft |  കണ്ണൂരിലെ മോഷണം; ലോക്കര്‍ ഉള്ള സ്ഥലം വരെ കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിൽ- പ്രതികരണവുമായി ബന്ധു

Nov 25, 2024 10:45 AM

#theft | കണ്ണൂരിലെ മോഷണം; ലോക്കര്‍ ഉള്ള സ്ഥലം വരെ കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിൽ- പ്രതികരണവുമായി ബന്ധു

സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ വേറെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. അതും കൃത്യമായി പൂട്ടിയിരുന്നുവെന്നും...

Read More >>
#arrest | അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തി, വ്ലോഗർ അറസ്റ്റിൽ

Nov 25, 2024 10:38 AM

#arrest | അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തി, വ്ലോഗർ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാൾ ശ്രമം...

Read More >>
#suspended |  അങ്കണവാടിയില്‍ മൂന്ന് വയസുകാരി വീണ സംഭവം, ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Nov 25, 2024 10:24 AM

#suspended | അങ്കണവാടിയില്‍ മൂന്ന് വയസുകാരി വീണ സംഭവം, ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അങ്കണവാടി വര്‍ക്കറെയും ഹെല്‍പ്പറെയുമാണ് ജില്ലാ ശിശു വികസന ഓഫീസര്‍ സസ്‌പെന്‍ഡ്...

Read More >>
#ksurendran |   പാലക്കാട്ടെ തോൽവിയും വോട്ട് ചോർച്ചയും: ​അധ്യക്ഷ  പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ

Nov 25, 2024 10:18 AM

#ksurendran | പാലക്കാട്ടെ തോൽവിയും വോട്ട് ചോർച്ചയും: ​അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് സുരേന്ദ്രൻ...

Read More >>
Top Stories