വയനാട് : (truevisionnews.com)മനുഷ്യ ജീവിതങ്ങൾ ചവിട്ടി മെതിച്ച വയനാടിൻ്റെ മണ്ണിൽ ആശ്വാസ വാക്കുകളുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാക്കൾ എത്തി.
ചൂരൽമലയിൽ എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മന്ത്രിമാരടക്കുന്ന സംഘം വുമായി ചർച്ച നടത്തി. റവന്യൂ മന്ത്രി കെ രാജൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുമായി രക്ഷാപ്രവർത്തനത്തെ കുറിച്ച് ചർച്ച നടത്തി.
പാർട്ടിയുടെ മുഴുവൻ സംവിധാനങ്ങളും ദുരിതബാധിതരെ സഹായിക്കാൻ വേണ്ടി ഒരുക്കിയിട്ടുണ്ട് . നേതാക്കൾ മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു .
അതേസമയം, ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 125 കടന്നു. ഇരുന്നൂറോളം പേരെ കാണ്മാനില്ല. മരിച്ചവരിൽ 61 പേരെ തിരിച്ചറിഞ്ഞു.
ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്നുണ്ട്. മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകൾ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താൻ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല.
#Muslim #League #leaders #came #Wayanad #met #the #ministers