കല്‍പ്പറ്റ: (truevisionnews.com) വയനാട് ജില്ലയിലെ ഒമ്പതിടങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്ററിലേറെ മഴ.
മക്കിയാട്, ചെമ്പ്ര, സുഗന്ധഗിരി, ലക്കിഡി, ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ്, നിരവില്‍പ്പുഴ, പുത്തുമല, പെരിയ അയനിക്കല്‍, തെറ്റമല എന്നിവിടങ്ങളിലെ മഴമാപിനികളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മില്ലിമീറ്ററിന് മുകളില്‍ മഴ രേഖപ്പെടുത്തിയത്.
ഇതിൽ തെറ്റമലയില്‍ മാത്രം 409 മില്ലിമീറ്റര്‍ മഴയാണ് 24 മണിക്കൂറിനിടെ പെയ്തത്. പലയിടങ്ങളിലും മുന്‍ദിവസത്തേക്കാള്‍ ഇരട്ടിയിലേറെ മഴയാണ് പെയ്തതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച 115 മില്ലിമീറ്റർ മഴ മാത്രം പെയ്ത തെറ്റ മലയിൽ ചൊവ്വാഴ്ചയായപ്പോൾ മൂന്നര ഇരട്ടിയോളം മഴയാണ് പെയ്തത്. കഴിഞ്ഞ അഞ്ചുദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോഴും തെറ്റമലയില്‍ തന്നെയാണ് കൂടുതല്‍ മഴ പെയ്തത്.
അഞ്ചുദിവസത്തിനിടെ 951 മില്ലിമീറ്റര്‍ മഴയാണ് തെറ്റമലയില്‍ പെയ്തത്. വയനാട്ടില്‍ നാല് ദിവസം കുറഞ്ഞ തോതില്‍ പെയ്ത മഴ കഴിഞ്ഞ ഒറ്റരാത്രി കൊണ്ടാണ് കുത്തനെ ഉയര്‍ന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി ഇത്ര വലിയ ദുരന്തമുണ്ടാകാന്‍ കാരണവും കുറഞ്ഞ സമയത്തിനിടെ ഇത്ര വലിയ തോതില്‍ പെയ്ത മഴയാണെന്നും കണക്കുകള്‍ കാണിക്കുന്നു.
#More #rainfell #Wayanad #hours #twice #previousday