#wayanadMudflow | ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകി, കേന്ദ്ര പ്രതിനിധി വയനാട്ടിലെത്തും; കേന്ദ്ര മന്ത്രി

#wayanadMudflow |  ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങൾക്കും അലർട്ട് നൽകി, കേന്ദ്ര പ്രതിനിധി വയനാട്ടിലെത്തും; കേന്ദ്ര മന്ത്രി
Jul 30, 2024 10:08 AM | By Susmitha Surendran

ദില്ലി: (truevisionnews.com)  വയനാട് മേപ്പാടി മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ദക്ഷിണേന്ത്യയിലെ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്കും അലര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യൻ പറഞ്ഞു.

സംഭവം നടന്ന ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിക്കും.

എല്ലാവിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകും. കേന്ദ്ര പ്രതിനിധി ഉടൻ വയനാട്ടിലേക്ക് പോകും. ആരാണെന്നതില്‍ ഉടൻ തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യൻ പറഞ്ഞു.

അതേസമയം, ദുരന്തത്തിന്‍റെ വ്യാപ്തി ഇപ്പോഴും പറയാൻ കഴിയാത്ത അവസ്ഥയാണെന്നും പലയിടത്തും എത്തിപ്പെടാൻ പ്രയാസമാണെന്നും എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോവുകയാണെന്നും പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂർ ഡിഐജിയും അല്പസമയത്തിനുള്ളിൽ വയനാട് എത്തും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി.

കേരള ആംഡ് പോലീസ് നാല്, അഞ്ച് ബറ്റാലിയനുകൾ, മലബാർ സ്പെഷ്യൽ പോലീസ് എന്നിവിടങ്ങളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ വയനാട്ടേയ്ക്ക് തിരിച്ചുകഴിഞ്ഞു.

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. മലപ്പുറം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ദുരിതബാധിത പ്രദേശത്തെ തിരച്ചിൽ സംഘങ്ങൾക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി കൺട്രോൾ റൂമിൽ ആവശ്യത്തിന് പോലീസുകാരെയും വിന്യസിച്ചതായി വാർത്താക്കുറിപ്പിൽ അധികൃതർ അറിയിച്ചു.

#All #military #centers #South #India #alerted #Central 3representative #reach #Wayanad #Union #Minister

Next TV

Related Stories
#arrest | ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

Nov 17, 2024 09:42 PM

#arrest | ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

പരാതിക്കാരൻ്റെ പട്ടാമ്പിയിലുള്ള മൂന്ന് ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്ന് എട്ട് തവണകളായി 4,50,000 രൂപ കൈപറ്റിയെങ്കിലും ഇയാൾ നികുതി...

Read More >>
#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

Nov 17, 2024 09:32 PM

#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മലകയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു...

Read More >>
#accident |  ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Nov 17, 2024 09:25 PM

#accident | ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#SYS | മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പ്പാദിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ്

Nov 17, 2024 09:24 PM

#SYS | മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പ്പാദിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ്

സാദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു....

Read More >>
#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Nov 17, 2024 09:10 PM

#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടുപരിസരത്തുവെച്ച് അണലിയുടെ...

Read More >>
#custody | വർക്ക് ഷോപ്പിൽ  ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

Nov 17, 2024 08:39 PM

#custody | വർക്ക് ഷോപ്പിൽ ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

വിവരമറിഞ്ഞ ഉത്തമപാളയം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക്...

Read More >>
Top Stories