#wayanadMudflow | രക്ഷാ ദൗത്യത്തിന് സൈന്യം, ക്യാപ്റ്റൻ പ്രശാന്ത് ഉൾപ്പെടെ സംഘത്തിൽ; ടെറിട്ടോറിയൽ ആർമിയും വയനാട്ടിലെത്തും

#wayanadMudflow |  രക്ഷാ ദൗത്യത്തിന് സൈന്യം, ക്യാപ്റ്റൻ പ്രശാന്ത് ഉൾപ്പെടെ സംഘത്തിൽ; ടെറിട്ടോറിയൽ ആർമിയും വയനാട്ടിലെത്തും
Jul 30, 2024 09:54 AM | By Susmitha Surendran

വയനാട്: (truevisionnews.com)  ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ പുറപ്പെട്ടിട്ടിട്ടുണ്ട്.

രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. അധികം വൈകാതെ സംഘം കൽപറ്റ എസ്.കെ.എം.ജെ. സ്കൂൾ ​ഗ്രൗണ്ടിലെത്തും.

പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ഉൾപ്പെടെ സംഘത്തിലുണ്ട്. വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുക.

ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.

കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘം കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് കരസേനയുടെ 190 അംഗ സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ഇതിൽ 138 പേർ നേരത്തെ പുറപ്പെട്ടിരുന്നു എൻഡിആർഎഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്.

രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ ടീമുകളും രക്ഷാപ്രവർത്തനത്തിന് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

രക്ഷാപ്രവർത്തനത്തിന് കൂടുതൽ ആർമി, എയർ ഫോഴ്സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങൾ വയനാട്ടിലേക്ക് തിരിക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ  പറഞ്ഞു.

വയനാടിന് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന്‌ നിർദേശം നൽകിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഉരുൾ പൊട്ടലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അ​ഗാധമായ ദുഃഖം അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതി​ഗതികൾ ആരായുകയും ചെയ്തു.

വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

#army #rescue #mission #team #including #Captain #Prashant #Territorial #Army #also #come #Wayanad

Next TV

Related Stories
#arrest | ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

Nov 17, 2024 09:42 PM

#arrest | ജി.എസ്.ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

പരാതിക്കാരൻ്റെ പട്ടാമ്പിയിലുള്ള മൂന്ന് ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്ന് എട്ട് തവണകളായി 4,50,000 രൂപ കൈപറ്റിയെങ്കിലും ഇയാൾ നികുതി...

Read More >>
#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

Nov 17, 2024 09:32 PM

#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മലകയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു...

Read More >>
#accident |  ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Nov 17, 2024 09:25 PM

#accident | ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#SYS | മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പ്പാദിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ്

Nov 17, 2024 09:24 PM

#SYS | മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പ്പാദിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ്

സാദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു....

Read More >>
#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Nov 17, 2024 09:10 PM

#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടുപരിസരത്തുവെച്ച് അണലിയുടെ...

Read More >>
#custody | വർക്ക് ഷോപ്പിൽ  ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

Nov 17, 2024 08:39 PM

#custody | വർക്ക് ഷോപ്പിൽ ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

വിവരമറിഞ്ഞ ഉത്തമപാളയം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക്...

Read More >>
Top Stories