കല്പറ്റ: (truevisionnews.com)വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടത്തിന്റെയും ആളപായത്തിന്റെയും വ്യാപ്തി വലുതാണെന്ന് മന്ത്രി ഒ ആർ കേളു.
'2018ൽ പുത്തുമല ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് നിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് ഇപ്പോൾ ഉരുൾപൊട്ടിയിരിക്കുന്നത്. എത്രത്തോളം നാശ നഷ്ടം ഉണ്ടായിട്ടുണ്ടെന്നോ ആളപായം നടന്നിട്ടുണ്ടെന്നോ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
വലിയ ദുരിതമാണ് നടന്നത്. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി പ്രദേശവാസികള്‍ സഹായം അഭ്യർത്ഥിച്ച് കൺട്രോൾ റൂമുകളിലേക്ക് ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്'.
പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ പത്ത് ജീവനുകൾ നഷ്ടമായതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൂരൽമലയിലെ നിരവധി വീടുകൾ കാണാനില്ലെന്ന് പ്രദേശവാസി പറഞ്ഞു.
അതേസമയം, വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്കൊഴികെ നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി.
'വയനാട്ടിൽ ഉണ്ടായ ദുരിതത്തിന്റെ വ്യാപ്തി വലുത്'; മന്ത്രി ഒ ആർ കേളു 'ഒരുപാട് വീടുകൾ പോയി,ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു.
അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
#extent #suffering #wayanad #great #minister #orkelu