#AbdulHakeemAzhari | സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിലെ അസന്തുലിതാവസ്ഥ എസ് വൈ എസ് രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കും : ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി

#AbdulHakeemAzhari | സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിലെ അസന്തുലിതാവസ്ഥ എസ് വൈ എസ് രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കും : ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി
Jul 29, 2024 01:38 PM | By ADITHYA. NP

തൃശൂർ : (www.truevisionnews.com)കേരളത്തിലെ സർക്കാർ സർക്കാരേതര മണ്ഡലങ്ങളിൽ യുവാക്കളുടെ അവസര സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

തൃശൂരിൽ ഡിസംബർ 27 , 28 , 29 തിയ്യതികളിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് പ്ലാറ്റിനം ചേംബറിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ഉദ്യോഗ - തൊഴിൽ മേഖലകളിൽ യുവാക്കളെ പ്രാപ്തരാക്കുന്നതിനുള്ള ക്രിയാത്മക പദ്ധതികൾക്കും അവസര നീതിക്കായുള്ള രാഷ്ട്രീയ പ്രചാരണങ്ങൾക്കും എസ് വൈ എസ് നേതൃത്വം നൽകും.

സംസ്ഥാനത്ത് സർക്കാർ തലത്തിൽ ഗുരുതരമായ സാമൂഹിക അസമത്വം നിലനിൽക്കുന്നുവെന്ന വിവരങ്ങൾ നമ്മുടെ രാഷ്ട്രീയ പരാജയത്തെ സൂചിപ്പിക്കുന്നു.

മുസ് ലിം സമുദായം ഈ രംഗത്ത് വലിയ വിവേചനം നേരിടുന്നുണ്ട്. യുവ തലമുറയും ഈ വിവേചനത്തിൻ്റെ ഇരകളാകാതിരിക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്.

അതേ സമയം, അനർഹമായത് നേടിയെടുക്കുന്നുവെന്ന ആക്ഷേപം പല കോണുകളിൽ നിന്നും ഉണ്ടാകുന്നു. തീർത്തും വസ്തുതാ വിരുദ്ധമായ ഇത്തരം പ്രചരണങ്ങൾ നമ്മുടെ നാടിൻ്റെ സാമൂഹിക സൗഹൃദാന്തരീക്ഷത്തെ പരിക്കേൽപ്പിക്കുന്നതാണ്.

ഇത്തരം പ്രചാരണങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ കേരളത്തിലെ എല്ലാ വിഭാഗം യുവജന സംഘടനകളുമായും സമൂഹവുമായി ചേർന്ന് രചനാത്മക പ്രവർത്തനങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന പരിപാടി സ്വാഗത സംഘം ചെർമാൻമാൻ ഡോ. മുഹമ്മദ് ഖാസിമിൻ്റെ അധ്യക്ഷതയിൽ കേരളമുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു.

സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.

എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി , മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി എന്നിവർ സന്ദേശ പ്രഭാഷണം നടത്തി.

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ താഴപ്ര മുഹ് യിദ്ദീൻ കുട്ടി മുസ് ലിയാർ , പി.എസ്.കെ മൊയ്തു ബാഖവി മാടവന , മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി എന്നിവർ സംബന്ധിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി സ്വാഗതവും എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി ഷമീർ എറിയാട് നന്ദിയും പറഞ്ഞു.

" ഉത്തരവാദിത്തം ; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം " എന്ന പ്രമേയത്തിൽ എസ് വൈ എസിൻ്റെ എഴുപതാം വാർഷിക പരിപാടികളുടെ ഭാഗമായാണ് കേരളയുവജന സമ്മേളനം സംഘടിപ്പിക്കുന്നത്.

എഴുപത് വർഷം പൂർത്തിയാക്കുന്ന എസ് വൈ എസ് 2024 പ്ലാറ്റിനം ഇയറായി ആഘോഷിക്കുകയാണ്. അതിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികളും പദ്ധതികളുമാണ് നടന്നു വരുന്നത്.

കേരള യുവജന സമ്മേളനത്തോടെയാണ് പ്ലാറ്റിനം ഇയറിന് സമാപനമാകുക.

#SYS #organize #political #campaign #due #imbalance #ranks #government #officials #Dr #AP #Abdul #Hakeem #Azhari

Next TV

Related Stories
#arrest | അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തി, വ്ലോഗർ അറസ്റ്റിൽ

Nov 25, 2024 10:38 AM

#arrest | അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തി, വ്ലോഗർ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാൾ ശ്രമം...

Read More >>
#suspended |  അങ്കണവാടിയില്‍ മൂന്ന് വയസുകാരി വീണ സംഭവം, ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Nov 25, 2024 10:24 AM

#suspended | അങ്കണവാടിയില്‍ മൂന്ന് വയസുകാരി വീണ സംഭവം, ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അങ്കണവാടി വര്‍ക്കറെയും ഹെല്‍പ്പറെയുമാണ് ജില്ലാ ശിശു വികസന ഓഫീസര്‍ സസ്‌പെന്‍ഡ്...

Read More >>
#ksurendran |   പാലക്കാട്ടെ തോൽവിയും വോട്ട് ചോർച്ചയും: ​അധ്യക്ഷ  പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ

Nov 25, 2024 10:18 AM

#ksurendran | പാലക്കാട്ടെ തോൽവിയും വോട്ട് ചോർച്ചയും: ​അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് സുരേന്ദ്രൻ...

Read More >>
#NSSCollegeUnionElection | നി​ർ​ത്തി​വെ​ച്ച എൻ.എസ്.എസ് കോളജ് യൂണിയൻ  തെരഞ്ഞെടുപ്പ്: ഹൈകോടതി വിധി നാളെ

Nov 25, 2024 10:06 AM

#NSSCollegeUnionElection | നി​ർ​ത്തി​വെ​ച്ച എൻ.എസ്.എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്: ഹൈകോടതി വിധി നാളെ

എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ലെ യൂണിയൻ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വിധി ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്ച...

Read More >>
#santhoshtrophy | വമ്പൻ വിജയവുമായി കേ​ര​ളം ഫൈനൽ റൗണ്ടിൽ

Nov 25, 2024 09:29 AM

#santhoshtrophy | വമ്പൻ വിജയവുമായി കേ​ര​ളം ഫൈനൽ റൗണ്ടിൽ

ഗ്രൂപ്പ് എ​ച്ച് ചാ​മ്പ്യ​ന്മാ​രാ​യി ഇനി കളി...

Read More >>
Top Stories