#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

#SajiCherian | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസ്; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും
Nov 25, 2024 07:28 AM | By Jain Rosviya

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും.

ഹൈക്കോടതി നിർദേശമുള്ള സ്ഥിതിക്ക് അന്വേഷണം തുടങ്ങാതെ വഴിയില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവി സർക്കാരിനെ അറിയിച്ചു.

പ്രസംഗത്തിന്‍റെ ഫോറൻസിക് റിപ്പോർട്ടും മന്ത്രിയുടെ ശബ്ദപരിശോധനാ റിപ്പോർട്ടും ശേഖരിച്ചാവും അന്വേഷണം.

തന്‍റെ മല്ലപ്പള്ളി പ്രസംഗത്തിൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ മന്ത്രി സജി ചെറിയാൻ അപ്പീൽ പോകാനാണ് സാധ്യത.

എന്നാൽ അതുവരെ കാക്കാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. അതിനാൽ ഇന്ന് അന്വേഷണസംഘത്തെ തീരുമാനിച്ചുകൊണ്ട് അന്വേഷണം തുടങ്ങാനാണ് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിച്ചിരിക്കുന്നത്.

ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തു. എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാകും അന്വേഷണത്തിന് നിയോഗിക്കുക.

ഹൈക്കോടതിയുടെ നിർദേശമുണ്ടായ സ്ഥിതിക്ക് ക്രൈം ബ്രാഞ്ച് മേധാവി തന്നെ അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിച്ചേക്കും.

പ്രസംഗത്തിന്‍റെ ഫോറൻസിക് തെളിവും മന്ത്രിയുടെ ശബ്ദ പരിശോധനാ റിപ്പോർട്ടും കേന്ദ്രീകരിച്ചുകൊണ്ട് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. പൊലീസ് ഒരിക്കൽ അന്വേഷിച്ച് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഹൈക്കോടതി അത് തള്ളുകയായിരുന്നു. അന്ന് രേഖപ്പെടുത്താതിരുന്ന മാധ്യമപ്രവർത്തകരുടെ മൊഴിയടക്കം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ദേശീയ മഹിമയെ അനാദരിക്കുന്നത് സംബന്ധിച്ച നിയമം ചുമത്തിയാണ് കേസ്. 2022 ജൂലൈ 3ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം.

#case #insulting #constitution; #team #further #investigation #against #Minister #SajiCherian #decided #today

Next TV

Related Stories
#santhoshtrophy | വമ്പൻ വിജയവുമായി കേ​ര​ളം ഫൈനൽ റൗണ്ടിൽ

Nov 25, 2024 09:29 AM

#santhoshtrophy | വമ്പൻ വിജയവുമായി കേ​ര​ളം ഫൈനൽ റൗണ്ടിൽ

ഗ്രൂപ്പ് എ​ച്ച് ചാ​മ്പ്യ​ന്മാ​രാ​യി ഇനി കളി...

Read More >>
 #Robbery | പൂട്ടിയിട്ട വീട്ടിൽനിന്ന് 300 പവന്‍ സ്വര്‍ണവും ഒരുകോടി രൂപയും മോഷ്ടിച്ചു

Nov 25, 2024 09:07 AM

#Robbery | പൂട്ടിയിട്ട വീട്ടിൽനിന്ന് 300 പവന്‍ സ്വര്‍ണവും ഒരുകോടി രൂപയും മോഷ്ടിച്ചു

വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്‌റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം...

Read More >>
#WaqfActAmendmentBill | വഖഫ് നിയമ ഭേദഗതി ബിൽ കുറ്റമറ്റതായി കൊണ്ടുവന്നാൽ പിന്തുണക്കും -കെ സി വേണുഗോപാൽ

Nov 25, 2024 08:31 AM

#WaqfActAmendmentBill | വഖഫ് നിയമ ഭേദഗതി ബിൽ കുറ്റമറ്റതായി കൊണ്ടുവന്നാൽ പിന്തുണക്കും -കെ സി വേണുഗോപാൽ

ബില്ല് കുറ്റമറ്റതായി മാറിയാലേ പാർലമെന്റിൽ അംഗീകാരം ലഭിക്കൂവെന്ന് കെ സി വേണുഗോപാൽ...

Read More >>
#Accidentcase | കഴുത്തിൽ കയർ കുരുങ്ങി മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്

Nov 25, 2024 08:13 AM

#Accidentcase | കഴുത്തിൽ കയർ കുരുങ്ങി മരണം; മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്

മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങിയാണ് സിയാദ്...

Read More >>
ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

Nov 25, 2024 07:16 AM

ABVPbandh | നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ്...

Read More >>
 #HighCourt | ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Nov 25, 2024 06:57 AM

#HighCourt | ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

രണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി...

Read More >>
Top Stories