#ATMServiceCharge | എടിഎം കാർഡിന് സർവീസ് ചാർജ് പിടിച്ചു; പിന്നാലെ നിയമ പോരാട്ടം, നഷ്ടവും പലിശയും ചെലവും വാങ്ങിയെടുത്ത് ദമ്പതിമാര്‍

#ATMServiceCharge  | എടിഎം കാർഡിന് സർവീസ് ചാർജ് പിടിച്ചു; പിന്നാലെ നിയമ പോരാട്ടം, നഷ്ടവും പലിശയും ചെലവും വാങ്ങിയെടുത്ത് ദമ്പതിമാര്‍
Jul 28, 2024 08:34 AM | By ADITHYA. NP

കോട്ടയം: (www.truevisionnews.com)സൗജന്യമായി നൽകിയ എടിഎം കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ.

സർവീസ് പെൻഷൻകാരും കോട്ടയം കാരപ്പുഴ സ്വദേശികളുമായ വി കെ.കൃഷ്ണകൈമളും ഭാര്യയുമാണ് പരാതിക്കാർ.കോട്ടയം പോസ്റ്റ് ഓഫീസിൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചപ്പോഴാണ് എ ടി എം കാർഡുകൾ നൽകിയത്.

ഇവ സൗജന്യമാണെന്ന ഉറപ്പും നൽകിയിരുന്നു. പരാതിക്കാർ എ ടി എം കാർഡുകൾ സജീവമാക്കിയില്ല. എന്നാൽ മുന്നറിയിപ്പില്ലാതെ ഇവരുടെ സേവിങ്‌സ് അക്കൗണ്ടിൽ നിന്ന് എ ടി എം. കാർഡുകളുടെ വാർഷിക മെയിന്റെനൻസ് ചാർജായി 147 രൂപ വീതം ഈടാക്കി.

തുടർന്നു പരാതിക്കാർ കാർഡു തിരികെ നൽകി ഈടാക്കിയ തുക മടക്കിനൽകണമെന്നാവശ്യമുന്നയിച്ചെങ്കിലും നൽകാനാവില്ലെന്നു തപാൽ വകുപ്പ് വ്യക്തമാക്കി.

തുടർന്നാണു പരാതിക്കാർ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. മുൻകൂട്ടി പറയാതിരുന്ന മെയിന്റനൻസ് ചാർജ്ജ് ഈടാക്കിയത് എതിർകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്ന് വിലയിരുത്തിയ കമ്മിഷൻ ഒമ്പതുശതമാനം പലിശ നിരക്കിൽ സർവീസ് ചാർജ് തിരികെ നൽകാൻ ഉത്തരവിട്ടു.

കൂടാതെ നഷ്ടപരിഹാരമായി 5000 രൂപയും കോടതിചെലവായി 2000 രൂപയും എതിർകക്ഷിയായ കോട്ടയം പോസ്റ്റ് ഓഫീസ് അധികൃതർ നൽകണമെന്ന് അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

#atm #service #charge #card #notice #postal #department #pay #compensation #ordered #consumer #commission

Next TV

Related Stories
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി ഇന്ന് ജാമ്യ അപേക്ഷ നൽകും

Sep 19, 2024 06:52 AM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി ഇന്ന് ജാമ്യ അപേക്ഷ നൽകും

വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ സുനിയുടെ അപേക്ഷ...

Read More >>
#HemaCommitteeReport | ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇരുപതിലധികം പേരുടെ മൊഴി ഗൗരവമുള്ളത്, പത്ത് ദിവസത്തിനുള്ളില്‍ ബന്ധപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം

Sep 19, 2024 06:43 AM

#HemaCommitteeReport | ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇരുപതിലധികം പേരുടെ മൊഴി ഗൗരവമുള്ളത്, പത്ത് ദിവസത്തിനുള്ളില്‍ ബന്ധപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം

നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍...

Read More >>
#pulikkali | പുലികളിൽ പുലി;  വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാം സ്ഥാനം

Sep 19, 2024 06:06 AM

#pulikkali | പുലികളിൽ പുലി; വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാം സ്ഥാനം

പുലിക്കൊട്ടിലും വിയ്യൂര്‍ യുവജനസംഘത്തിനാണ്...

Read More >>
#VDSatheesan | പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - വി.ഡി സതീശൻ

Sep 18, 2024 11:03 PM

#VDSatheesan | പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - വി.ഡി സതീശൻ

ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി...

Read More >>
#accident | കോഴിക്കോട്  പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

Sep 18, 2024 09:23 PM

#accident | കോഴിക്കോട് പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

അപകടത്തിൽ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാർ,മൊയ്തു എന്നിവർക്കാണ്...

Read More >>
#landslide |  കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

Sep 18, 2024 09:10 PM

#landslide | കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

അപകടത്തിൽ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രികന്...

Read More >>
Top Stories